കാസർകോടിന്റെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ഭാരവാഹികൾ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കാണും
Nov 6, 2021, 16:52 IST
കാസർകോട്: (www.kasargodvartha.com 06.11.2021) ജില്ലയുടെ ആരോഗ്യ- വിദ്യാഭ്യാസ രംഗത്ത് അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളടങ്ങിയ നിവേദനവുമായി കാസർകോട് ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി നവംബർ ഒമ്പതിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കാണുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏഴിന ആവശ്യങ്ങൾ ഇരുവരുടെയും ശ്രദ്ധയിൽപ്പെടുത്തും. ആരോഗ്യരംഗത്തെ ദയനീയമായ പിന്നോക്കാവസ്ഥ പരിഗണിച്ച് എയിംസ് കാസർകോട്ട് അനുവദിക്കുക, എയിംസ് അനുവദിക്കാൻ സംസ്ഥാന സർകാർ ശുപാർശ ചെയ്യുന്ന സ്ഥലത്തിൻ്റെ സാധ്യതാ ലിസ്റ്റിൽ കാസർകോടിനെ കൂടി ഉൾപെടുത്തുക,
കാസർകോട് മെഡികൽ കോളജ് കഴിയും വേഗം പൂർണ സജ്ജമാക്കുക, അതുവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ മെഡികൽ കോളജിൻ്റെ അനക്സായി പ്രഖ്യാപിക്കുക, പ്ലസ് വൺ പ്രവേശനത്തിന് ഉയർന്ന മാർക് നേടിയ നൂറുക്കണക്കിന് വിദ്യാർഥികൾക്ക് പഠിക്കാൻ ആവശ്യമുള്ള സ്ഥലങ്ങളിൽ അധിക ബാച് അനുവദിക്കുക, ജില്ലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുക, നിലവിലുള്ള കോളജുകളിൽ ന്യൂ ജനറേഷൻ കോഴ്സുകൾ ആരംഭിക്കുക, ജില്ലയിൽ ലോ കോളജ് അനുവദിക്കുക, ഹൈസ്കൂൾ - ഹയർ സെകൻഡറി വിഭാഗങ്ങളിലെ രൂക്ഷമായ അധ്യാപക ക്ഷാമം ഉടൻ പരിഹരിക്കുക, ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കാനും പരിഹാര നിർദേശങ്ങൾ സമർപിക്കുവാനും വിദഗ്ദ സമിതിയെ നിശ്ചയിക്കുക എന്നിവയാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഇബ്രാഹിം പാവൂർ, ജനറൽ സെക്രടറി സി മുഹമ്മദ് കുഞ്ഞി, ട്രഷറർ കെ ബി എം ശരീഫ്, വൈസ് പ്രസിഡൻ്റുമാരായ ബി എസ് ഇബ്രാഹിം, അശ്‌റഫ് കൊട്ടോടി എന്നിവർ പങ്കെടുത്തു.

Keywords: Kerala, Kasaragod, News,Video,Education,Press Club,Pressmeet,Minister,Pinarayi-Vijayan,health,Medical College, Minority Education Committee officials will meet Chief Minister and Leader of the Opposition