city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

V Sivankutty | കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി; കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്; 'വിദ്യാര്‍ഥികളെ പറയൂ' സംസ്ഥാനതല ഉദ്ഘാടനം കുണ്ടംകുഴി സ്‌കൂളില്‍ നിര്‍വഹിച്ചു

കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാനത്ത് പ്രീപ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ന്ററിതലം വരെയുള്ള പാഠ്യപദ്ധതിയുടെ പരിഷ്‌കരണ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആദ്യമായി വിദ്യാര്‍ഥികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയായ വിദ്യാര്‍ത്ഥികളെ പറയൂ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി രണ്ട് കമ്മിറ്റികളും 26 ഫോക്കസ് ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചുവരികയാണ്. 2007 ല്‍ നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുശേഷം ഇപ്പോഴാണ് സമഗ്രമായ ഒരു പരിഷ്‌കരണത്തിലേക്ക് പ്രവേശിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
        
V Sivankutty | കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി; കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്; 'വിദ്യാര്‍ഥികളെ പറയൂ' സംസ്ഥാനതല ഉദ്ഘാടനം കുണ്ടംകുഴി സ്‌കൂളില്‍ നിര്‍വഹിച്ചു

പാഠപുസ്തക പരിഷ്‌കരണ പ്രക്രിയ പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷം എടുക്കും. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലാദ്യമായിട്ടാണ് വിദ്യാര്‍ഥികളോടും രക്ഷാകര്‍ത്താക്കളോടും നാട്ടുകാരോടും അഭിപ്രായം ആരായുന്നത്. വളരെ ക്രിയാത്മകവും പ്രായോഗികവുമായിട്ടുള്ള അഭിപ്രായങ്ങളാണ് വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. ക്ലാസില്‍ ഒരു വിഷയം അധ്യാപിക അവതരിപ്പിച്ച ശേഷം ഇത് സംബന്ധിച്ച് ക്ലാസില്‍ കൂട്ടായ ചര്‍ച്ച വെക്കണമെന്ന വിദ്യാര്‍ഥികളുടെ അഭിപ്രായം പുതിയ കാര്യമാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ലിംഗസമത്വം, ബഹുസ്വരത മതസ്വാതന്ത്ര്യം മൂല്യബോധം , ഭരണഘടനാ സംരക്ഷണം , ക്യാന്‍സര്‍ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ , കായികരംഗം ഇവയൊക്കെ പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും

കഴിഞ്ഞ കാലങ്ങളില്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ ഭൗതികസാഹചര്യ വികസനത്തിലാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയിരുന്നത് എങ്കില്‍ ഇന്ന് അക്കാദമിക് ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അതിന് നല്ല പാഠ്യപദ്ധതി രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ പാഠ്യപദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആള്‍ക്കാരേയും പങ്കെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. വിവിധ തലങ്ങളിലെ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പുതിയ പാഠ്യപദ്ധതിക്ക് അന്തിമരൂപം നല്‍കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും, പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതിന്റെ ഭാഗമാകാന്‍ പോകുന്നു. ലോകത്തില്‍തന്നെ ആദ്യമായിട്ടായിരിക്കും സ്‌കൂള്‍ കുട്ടികളെകൂടി പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചയുടെ ഭാഗമാക്കുന്നത്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ്മുറികളില്‍ ഈ ചര്‍ച്ച നടക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് അവരുടെതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുകയാണ്.

ഈ അഭിപ്രായങ്ങള്‍ സ്‌കൂള്‍തലത്തിലും ബി.ആര്‍.സി. തലത്തിലും ക്രോഡീകരിച്ചതിനുശേഷം എസ്.സി.ഇ.ആര്‍.ടി. ക്ക് കൈമാറും. നവീനമായ ആശയങ്ങള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് പരിഗണിക്കും. നമ്മുടെ ലോകം നിരന്തരം മാറികൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ ക്രമം ആഗോളതലത്തില്‍ പരിഗണിക്കപ്പെടുന്ന കാലവുമാണ്. പുതിയ മാറ്റങ്ങളോട് സജീവമായി സംവദിക്കാന്‍ ശേഷിയുള്ള പാഠ്യപദ്ധതി അനിവാര്യവുമാണ്. അതിനായുള്ള പുതിയ ചുവടുവെപ്പ് എന്ന നിലയില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കുട്ടികളുടെ ചര്‍ച്ചകളെ കാണാം. ഒരുമിച്ച് പ്രവര്‍ത്തിച്ച് നമ്മുടെ കുട്ടികള്‍ക്കുവേണ്ടി മികച്ച പാഠ്യപദ്ധതി രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ പരിശ്രമങ്ങളെ ദേശീയതലത്തില്‍ തന്നെ അംഗീകരിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അവസാനമായി പ്രസിദ്ധീകരിച്ച പെര്‍ഫോമന്‍സ് ഗ്രേഡിങ്ങ് ഇന്‍ഡക്സില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഈ നേട്ടം കൈവരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറിനൊപ്പം പ്രവര്‍ത്തിച്ച ഏവരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ക്കുതകുന്ന രീതിയിലായിരിക്കും പാഠ്യപദ്ധതി പരിഷ്‌കരണമെന്ന് മന്ത്രി പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, ഡി ഡി ഇ സി.കെ വാസു, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, പ്രിന്‍സിപ്പാള്‍ കെ.രത്നാകരന്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.ഹാഷിം, തുടങ്ങിയവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ രാധാകൃഷ്ണന്‍ ചര്‍ച്ച നിയന്ത്രിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണ ചര്‍ച്ചയില്‍ സജീവമായി വിദ്യാര്‍ഥികള്‍

മന്ത്രിയുടെ സാന്നിധ്യത്തില്‍ 'വിദ്യാര്‍ത്ഥികളെ പറയൂ'
          
V Sivankutty | കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചതായി മന്ത്രി വി ശിവന്‍കുട്ടി; കുട്ടികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്; 'വിദ്യാര്‍ഥികളെ പറയൂ' സംസ്ഥാനതല ഉദ്ഘാടനം കുണ്ടംകുഴി സ്‌കൂളില്‍ നിര്‍വഹിച്ചു

നിറഞ്ഞ സദസ്സില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ സാന്നിധ്യത്തില്‍ പാഠ വിഷയങ്ങളില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് ആവേശത്തോടെ പറയുകയായിരുന്നു കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആദ്യമായി വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച 'വിദ്യാര്‍ഥികളെ പറയൂ' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുണ്ടംകുഴി സ്‌കൂളില്‍ മന്ത്രി വി ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മികച്ച നിലവാരം പുലര്‍ത്തിയ ചര്‍ച്ചയായിരുന്നു കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പറഞ്ഞ മന്ത്രി വിദ്യാര്‍ഥികളെ അഭിനന്ദിക്കാനും മറന്നില്ല.

ലഹരിവ്യാപനം കൂടിയ നിലവിലെ സാഹചര്യത്തില്‍ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള അറിവുകള്ഡ പ്രൈമറി തലത്തില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നായിരുന്നു പ്ലസ്ടു വിദ്യാര്‍ഥി ആദിത്യ പറഞ്ഞത്. ലഹരിക്കെതിരായ ബോധവല്‍കരണം ഉള്‍പ്പെടുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ആദിത്യ പറഞ്ഞു.മനുഷ്യന്റെ കടമകളെയും ഉത്തരവാദിത്തങ്ങളെ ബോധവല്‍കരിക്കുന്ന പാഠങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും നരബലി, ദുര്‍മന്ത്രവാദം ഉള്‍പ്പെടെയുള്ളവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്ന രീതിയിലുള്ള ശാസ്ത്ര പുസ്തകം വേണമെന്നുമായിരുന്നു ഡി.ആര്‍.ഫിദലിന്റെ അഭിപ്രായം. സ്‌കൂളുകളിലെ ഒരു ദിവസത്തെ പിരീയഡുകളുടെ എണ്ണം കുറച്ച് ദൈര്‍ഘ്യം ദൈര്‍ഘ്യം കൂട്ടണമെന്ന് വി സ്നേഹ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കുട്ടികളുടെ എണ്ണം കൂടുതലാണെന്നും ക്ലാസുകളിലെ കുട്ടികളുടെ എണ്ണം 65ല്‍ താഴെ ആക്കണമെന്നും പ്ലസ് ടു വിദ്യാര്‍ഥി അതുല്യ പറഞ്ഞു. വിദ്യാര്‍ഥികളുടെ താല്‍പര്യം തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നായിരുന്നു പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ത്തികിന്റെ അഭിപ്രായം . ഉച്ചവരെ തിയറി ക്ലാസ് നല്‍കിയ ശേഷം ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പ്രായോഗിക പരിശിലനം നല്‍കണമെന്നും കാര്‍ത്തിക് പറഞ്ഞു. ട്രാന്‍സ്ജെന്‍ഡേഴ്സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ത്രീക്കും പുരുഷനുമൊപ്പം തുല്യപ്രാധാന്യമുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പാഠഭാഗങ്ങള്‍ വേണമെന്ന് പ്ലസ്ടു വിദ്യാര്‍ഥി അതുല്യ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുന്ന പാഠം ഉള്‍പ്പെടുത്തണമെന്നായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥി സാനിയ രാഗിന് പറയാനുണ്ടായിരുന്നത്.

വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കുട്ടികള്‍ക്കുതകുന്ന രീതിയിലായിരിക്കും പാഠ്യപദ്ധതി പരിഷ്‌കരണമെന്നും കുട്ടികളോട് അഭിപ്രായം ചോദിച്ച് കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണം അദ്ഭുതം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എം.എല്‍.എ, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം ധന്യ, ഡി.ഡി.ഇ സി.കെ വാസു, ഡി.ഇ.ഒ എന്‍.നന്ദികേശന്‍, എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, പ്രിന്‍സിപ്പാള്‍ കെ.രത്നാകരന്‍, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.ഹാഷിം, തുടങ്ങിയവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ രാധാകൃഷ്ണന്‍ ചര്‍ച്ച നിയന്ത്രിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Minister, Education, Students, School, Kundamkuzhi, Minister V Sivankutty, Minister V Sivankutty said that curriculum reform process started in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia