city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നവകേരളത്തിനായി സാക്ഷരതാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം; മന്ത്രി ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.02.2017) നവകേരള സൃഷ്ടിക്കായി മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളിലൂന്നി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിതകേരളം,ആര്‍ദ്രം,ലൈഫ്,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയുടെ വിജയത്തിന് സാക്ഷരതാപ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് റവന്യുവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ പ്രേരക്, അസിസ്റ്റന്റ് പ്രേരക്മാര്‍ക്കുള്ള ദ്വിദിനപരിശീലനപരിപാടി പടന്നക്കാട് ശാന്തിഗ്രാമില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് വെളിച്ചം പകരുന്നവരാണ് സാക്ഷരതാപ്രവര്‍ത്തകരെന്നും സമ്പൂര്‍ണസാക്ഷരതായജ്ഞം കേരളത്തിലെ കുടുംബങ്ങളില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ വിപ്ലവകരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആദിവാസി, തീരദേശമേഖലസാക്ഷരതയിലും പരിസ്ഥിതി സാക്ഷരതയിലും പുതിയ പരിവര്‍ത്തനങ്ങളുണ്ടാകണം. സാക്ഷരതാപ്രവര്‍ത്തകര്‍ വലിയകര്‍ത്തവ്യമായും സാമൂഹികഉത്തരവാദിത്തമായും ഈ പ്രവര്‍ത്തനങ്ങള്‍ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ കാലാനുസൃതമായ വേതനം സാക്ഷരതാപ്രവര്‍ത്തകര്‍ക്ക് ലഭിക്കും. വിവരസാങ്കേതിക വിദ്യയിലും സാക്ഷരത അനിവാര്യമാണ്. അക്ഷരം പഠിപ്പിക്കുന്നതിലുപരിയായി ജീവിതവിജയതത്തിനുപകരിക്കുന്ന പാഠങ്ങള്‍ പകര്‍ന്ന് കൊടുക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവകേരളത്തിനായി സാക്ഷരതാപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം; മന്ത്രി ഇ ചന്ദ്രശേഖരന്‍

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ അതോറ്റി സംസ്്ഥാന ഡയറക്ടര്‍ ഡോ പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി. തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും അവര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് അക്ഷരകേരളം പുരസ്‌ക്കാരം സമ്മാനിച്ചു.

കാഞ്ഞങ്ങാട് നഗരസഭ സഭ കൗണ്‍സിലര്‍ അബ്ദുള്‍റസാഖ് തായക്കണ്ടി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍, കെ വി രാഘവന്‍മാസ്റ്റര്‍ പള്ളി വികാരി ഫാദര്‍ ഷിന്റോ ആലപ്പാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ വി വി ശ്യാംലാല്‍ സ്വാഗതവും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍ നന്ദിയും പറഞ്ഞു. പ്രേരക്മാര്‍ സാക്ഷരതാഗീതം ആലപിച്ചു. ഇന്ത്യന്‍ ഭരണഘടനയെന്ന വിഷയത്തില്‍ അഡ്വ പി എം ആതിര സംസാരിച്ചു.

അനൗപചാരിക വിദ്യാഭ്യാസം, ലിംഗസമത്വം, സിനിമ തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. പാഠശാല 27 ന് വൈകീട്ട് സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, news, Education, E Chandrashekharan, Literacy, Complete Literacy, Minister E Chandrashekharan about Literacy campaign

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia