വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്ന സ്‌കൂള്‍ അന്തരീക്ഷം ഒരുക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
Aug 24, 2019, 18:21 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2019) വരും തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ ദിശാബോധമുള്ള സ്‌കൂള്‍ അന്തരീക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കണമെന്ന് റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ അസംബ്ലി ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ പണം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അര്‍ഹമായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണം. എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നിരവധി സ്‌കൂളുകളിലെ ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. വിവിധ സ്‌കൂളുകളിലെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തി. ഇത് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ വളര്‍ച്ചക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും എല്ലാവിധ സഹായസഹകരണങ്ങളും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ സംസ്ഥാന കലോത്സവത്തിന് വേദിയാകാന്‍ ജില്ലക്ക് അവസരം ലഭിച്ചിരിക്കയാണ്. കലോത്സവം നല്ല രീതിയില്‍ നടത്തി വിജയിപ്പിക്കാന്‍ എല്ലവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി യൂസഫലിയുടെ മകന്‍ ഡോ റിഷാദ് സ്‌കൂളിനായി ആധുനിക സൗണ്ട് സിസ്റ്റം മന്ത്രിക്ക് കൈമാറി. അസംബ്ലി ഹാളിന്റെ നിര്‍മാണത്തിന് നേതൃത്യം നല്‍കിയ അബ്ദുള്‍ റഷീദിനെ മന്ത്രി മൊമന്റൊ നല്‍കി ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ കെ സുമതി, വി ഷൈജ, എസ് എം സി ചെയര്‍മാന്‍ സി എച്ച് അബ്ദുള്‍ കലാം, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ ഗിരിജ, സ്‌കൂള്‍ വികസന സമിതി വൈസ് പ്രസിഡന്റ് പി എന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍,സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് എം പി ചന്ദ്രന്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി. സുരേഷ്, മദര്‍ പിടിഎ പ്രസിഡന്റ് കെ.വി പുഷ്പ,വിവിധ ജനപ്രതിനിധികള്‍ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, school, E.Chandrashekharan, Students, Education, Minister E Chandrasekharan on School Students
< !- START disable copy paste -->