കാസര്‍കോട് ഫുഡ് പാര്‍ക്ക് തുടങ്ങും: കൃഷി മന്ത്രി
Oct 24, 2013, 11:09 IST
കാസര്‍കോട്: 50 ഏക്കര്‍ സ്ഥലം ലഭ്യമായാല്‍ കണ്ണൂരിലേതു പോലെ കാസര്‍കോട്ടും ഫുഡ്പാര്‍ക്ക് സ്ഥാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ കൃഷി വകുപ്പിന്റെ മാതൃകാ കാര്‍ഷിക സേവന കേന്ദ്രം വൊര്‍ക്കാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പച്ചക്കറികളും പഴവര്‍ഗങ്ങളും സംസ്‌ക്കരിക്കുന്നതിനുള്ള വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കും.
കാര്‍ഷിക മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിനാണ് കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കിയത്. സംസ്ഥാനത്ത് 35 ബ്ലോക്കുകളില്‍ കാര്‍ഷിക വികസന കേന്ദ്രങ്ങള്‍ അനുവദിച്ചു. 14 മാതൃകാ കേന്ദ്രങ്ങള്‍ തുടങ്ങി. കൂടുതല്‍ തരിശ് ഭൂമികളില്‍ കൃഷി ആരംഭിക്കുവാനും യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും.
കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കും. കാര്‍ഷിക സേനാംഗങ്ങള്‍ക്ക് പ്രതിദിനം 600 മുതല്‍ 1000 രൂപ വരെ പ്രതിദിനം വരുമാനമുണ്ട്. 2014 മാര്‍ച്ചോടെ സംസ്ഥാനം പച്ചക്കറിയില്‍ സ്വയംപര്യാപ്തത കൈവരിക്കും. മിച്ചം വരുന്ന പച്ചക്കറികള്‍ സംസ്‌ക്കരിക്കുവാന്‍ ഉപയോഗിക്കും. ഓണം സീസണില്‍ 6000 മെട്രിക് ടണ്‍ പച്ചക്കറി സംഭരിച്ചുവെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം തടസമാകില്ല. മഞ്ചേശ്വരം കേന്ദ്രത്തിന് 32 ലക്ഷം രൂപ അനുവദിച്ചു. 25 ലക്ഷം യന്ത്രോപകരണങ്ങള്‍ക്കും 7 ലക്ഷം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ചെലവഴിക്കും. കര്‍ഷകര്‍ക്ക് വളം സൗജന്യമായി നല്‍കില്ല. പകരം വളത്തിനുള്ള പണം കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. കേരസമൃദ്ധി പദ്ധതിയിലൂടെ നാളികേര കര്‍ഷകര്‍ക്ക് മികച്ച തെങ്ങിന്‍തൈകള്‍ ലഭ്യമാക്കും.
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, വൈസ് പ്രസിഡണ്ട് ഹര്‍ഷാദ് വൊര്‍ക്കാടി, പിണറായി, ഉദുമ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ഗോള്‍ഡണ്‍ അബ്ദുള്‍ ഖാദര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നാരായണന്‍ നമ്പൂതിരി, കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഡോ. കെ. ജയകുമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുനിതാവസന്ത് (വൊര്‍ക്കാടി), ഷംഷദ് ഷുക്കൂര്‍ (മീഞ്ച), ഷമിയ പാടി (പുത്തിഗെ), വൊര്‍ക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി. അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ മമതാ ദിവാകര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.എം. അഷറഫ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മൂസകുഞ്ഞി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രഭാകര്‍ ഷെട്ടി, ജില്ലാ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തിലകന്‍, മഞ്ചേശ്വരം അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Minister K.P Mohan, Kerala, Education, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.