city-gold-ad-for-blogger

മൈന്‍ഡ് ലോട്ട് കരിയര്‍ ഗൈഡന്‍സും കൗണ്‍സിലിംഗ് ക്ലാസും നടത്തി

കാസര്‍കോട്: (www.kasargodvartha.com 20.04.2016) മൈന്‍ഡ് ലോട്ട് എഡ്യുക്കേഷന്റെയും പി എ കോളജ് ഓഫ് എഞ്ചീനിയറിംഗ് മംഗളൂരുവിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 'മേയ്കിംഗ് എ ഡിഫറന്‍സ്' കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് ശില്‍പശാല വിദ്യാര്‍ത്ഥികളില്‍ പുതിയ ദിശാബോധം സൃഷ്ടിച്ചു. നവ മാധ്യമങ്ങളുടെ പ്രസരിപ്പും അറിവുകളുടെ ആധിക്യവും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വ്യക്തിത്വവും, അവസരങ്ങളും അനിയോജ്യമായി വിവിധ മേഖലകള്‍ കണ്ടെത്താന്‍ എങ്ങനെ ഉപയോഗിക്കാം എന്ന വിഷയത്തില്‍ ഊന്നിയായിരുന്നു പ്രൊഫ. വിജയ് ശങ്കര്‍ ക്ലാസെടുത്തത്.

ജപ്പാനിലെ ഓസാക്ക സിറ്റി യൂണിവേര്‍സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടിയ ഡോ. നഷിത്ത് സി ആര്‍ ചെമ്മനാട് ഗവ സ്‌കൂളില്‍നിന്നും ജപ്പാന്‍ പി എച്ച് ഡി ബിരുദം വരെയുള്ള വിദ്യാഭ്യാസ ജൈത്രയാത്ര അനുഭവം കുട്ടികളുമായി പങ്കുവെച്ചു. യുവ ശാസ്ത്രജഞന്‍ കൂടിയായ ഡോ. നഷിത്ത് ആനുകാലിക ശാസ്ത്രലോകത്തെ പുത്തന്‍ തൊഴില്‍ സാധ്യതകളിലൂന്നിയ പലയിനം മേഖലകളെ പരിചയപ്പെടുത്തുകയും അതിലേക്ക് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ടാലന്റ് എജ്യൂക്കേഷന്‍ ഡയറക്ടര്‍ റഹ് മാന്‍ തായത്തൊടി വിദേശ രാജ്യങ്ങളില്‍ എം ബി ബി എസ് പഠനം ലളിതമായ രീതിയില്‍ കരസ്ഥമാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പ്രൊഫ. മജീദ് ചെമ്മനാട്, കാര്‍ട്ടൂണിസ്റ്റ് പ്രൊഫ. മുജീബ് പട്‌ല, മൈന്‍ഡ്‌ലോട്ട് എഡ്യൂക്കേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ എം ഹനീഫ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പരീശിലകര്‍ക്ക് ഉപഹാരവും നല്‍കി.

മൈന്‍ഡ് ലോട്ട് കരിയര്‍ ഗൈഡന്‍സും കൗണ്‍സിലിംഗ് ക്ലാസും നടത്തി

Keywords : Kasaragod, Kerala, Education, Student, Camp, Mindlot career guidance class and counseling conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia