എം.ഐ.സി ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥികള്‍ തുര്‍ക്കിയിലേക്ക്
Oct 7, 2013, 10:00 IST
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാം ആന്‍ഡ് കണ്ടംപററി സ്റ്റഡീസില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പി.ജി പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിനായി തുര്‍ക്കിയിലേക്ക്.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ദഅ്‌വാ ആന്റ് കംപാരിറ്റീവ് സ്റ്റഡി ഓഫ് റിലീജിയന്‍സ് പഠിതാവായ സിദ്ദീഖ് ഇര്‍ശാദി മാസ്തിക്കുണ്ട്, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹദീസ് ആന്റ് റിലേറ്റ്ഡ് സയന്‍സ് പഠിതാവായ അര്‍ഷദ് ഇര്‍ശാദി നെല്ലിക്കുന്ന്, ഇസ്‌ലാമിക് ജൂറിസ് പ്രുഡന്‍സ് ആന്റ് റിലേറ്റഡ് സയന്‍സ് പഠിതാവായ സ്വാബിത്ത് ഇര്‍ശാദി മേനങ്കോട് എന്നിവരാണ് തുര്‍ക്കിയിലേക്ക് പുറപ്പെട്ടത്.
തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ തുര്‍ഗുത് ഒസാല്‍ യൂണിവേഴ്‌സിറ്റിയിലും അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ തീര്‍ത്ഥാടന നഗരമായ ഖൂനിയയിലെ മൗലാനാ ജലാലുദ്ദീന്‍ റൂമി യൂണിവേഴ്‌സിറ്റിയിലുമാണ് ഇവര്‍ ഉപരിപഠനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച മൗലാനാ ജലാലുദ്ദീന്‍ റൂമി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ ആദമും സംഘവും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ നദ്‌വി കൂരിയാടുമായും ദാറുല്‍ ഹുദാ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു.
തുടര്‍ന്ന് തുര്‍ക്കിയില്‍ ഉപരി പഠനം നടത്താനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി തുര്‍ക്കിയിലെ ഔദ്യോഗിക പ്രതിനിധികള്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍വ്യൂ നടത്തിയാണ് ഇവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ അവസരം ഉണ്ടാക്കിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ക്യാമ്പസില്‍ പ്രസിഡണ്ട് ത്വാഖ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദവി കൊടുവള്ളി, ഇസ്‌ലാമിക് മൂവ്‌മെന്റ് ഫോര്‍ അലൂമ്‌നി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി അല്‍ ഹുദവി, മന്‍സൂര്‍ ഇര്‍ശാദി അല്‍ ഹുദവി കളനാട്, ബദ്‌റുദ്ദീന്‍ ഇര്‍ശാദി അല്‍ ഹുദവി തൊട്ടി, ദാറുല്‍ ഇര്‍ശാദ് അക്കാദമി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ യാത്രയയപ്പ് നല്‍കി.
Keywords : Chattanchal, MIC, College, Students, Education, Kerala, Arshad Irshadi Nellikkunnu, Sabith Irshadi Cheroor, Siddeeq Irshadi Masthikund, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: