എം.ഐ.സി ദഅ്‌വാ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു
May 25, 2014, 13:10 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 25.05.2014) കേരളാ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളജ് വിദ്യാര്‍ത്ഥികളെ എം.ഐ.സി മാനേജിങ് കമ്മിറ്റി അഭിനന്ദിച്ചു. അനുമോദന ചടങ്ങ് എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ എം.ഐ.സി ദഅ്‌വാ കോളജ് വിദ്യാര്‍ത്ഥി ദാവൂദ് ഇബ്രാഹിമിന് ഉപഹാരം നല്‍കി. ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത്, എം.ഐ.സി ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, പാദൂര്‍ കൂഞ്ഞാമു ഹാജി, ടി.ഡി അബ്ദുല്ല ഹാജി ചട്ടഞ്ചാല്‍, ജലീല്‍ കടവത്ത്, പി.വി ചാക്കോ, ഡോ. സലീം നദ്‌വി, മുരളീധരന്‍, ടി.ഡി കബീര്‍, മോയിന്‍ ഹുദവി മലയമ്മ, നൗഫല്‍ ഹുദവി ചോക്കാട്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മന്‍സൂര്‍ ഹുദവി കളനാട്, അസ്മതുല്ലാഹ് ഹുദവി കടബ എന്നിവര്‍ സംബന്ധിച്ചു.
ദാവൂദ് ഇബ്രാഹിമിന് കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്ത് ഉപഹാരം നല്‍കുന്നു |
Keywords : Kasaragod, MIC, Students, Education, Kerala, Davood Ibrahim, DYSP TP Ranjith, MIC Managing Committee.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067