ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്; നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം
തിരുവനന്തപുരം: (www.kasargodvartha.com 19.11.2020) ഭാരത സര്‍ക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെടുന്ന പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി എം സി എം സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കാം.
201920 അധ്യായനവര്‍ഷം രജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കാത്ത പ്രൊഫഷണല്‍/ടെക്നിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റി/കോളജുകളും സാധുവായ എ ഐ എസ് എച്ച് ഇ കോഡ് ലഭ്യമാക്കി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കണം.
സ്ഥാപനങ്ങളില്‍ ലഭിച്ചിട്ടുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സ്റ്റേറ്റ് നോഡല്‍ ഓഫീസിലേക്ക് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in
Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Students, Application, Merit Cum Scholarship for backward community students