city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയേകി മെഗാ തൊഴില്‍ മേള

കാസര്‍കോട്: (www.kasargodvartha.com 28.02.2016) ഭാരതത്തിന്റെ അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണെന്ന് ചിന്മയ മിഷന്‍ സ്വാമി വിവിക്താനന്ദ അഭിപ്രായപ്പെട്ടു. കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയവും കാസര്‍കോട് വിവേകാനന്ദ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, യുവകിരണ്‍ കോഴിക്കോട് എന്നിവ സംയുക്തമായി വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലില്ലായ്മ ഒരു ദേശീയ പ്രശ്‌നമാണ്. ഇത് പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് പ്രധാനമന്ത്രി തൊഴില്‍ മേള സംഘടിപ്പിക്കുന്നതിലൂടെ സാധ്യമാക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ ഭാരതത്തില്‍ അസാധാരണമായ വികസന സംഭവങ്ങള്‍ നടക്കുന്നു. പക്ഷെ ജനങ്ങള്‍ അത് വേണ്ടവിധം അറിയുന്നില്ല. മാധ്യമങ്ങള്‍ അറിയിക്കുന്നില്ല. സ്വാമി പറഞ്ഞു.

ജെ എന്‍ യു പ്രശ്‌നവും ഹൈദരാബാദ് പ്രശ്‌നവും ഊതിവീര്‍പ്പിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ പ്രതീക്ഷയോടെയാണ് ഭാരതത്തെ ഉറ്റുനോക്കുന്നത്. നിശ്ചയദാര്‍ഢ്യമുള്ള പ്രധാനമന്ത്രിയാണ് ഇന്ന് നമുക്കുള്ളത്. തൊഴിലില്‍ നൈപുണ്യവും, സത്യസന്ധതയും ആത്മാര്‍ത്ഥതയും നിലനിര്‍ത്താന്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് നീലിറ്റ് അഡീഷണല്‍ ഡയരക്ടര്‍ പ്രതാപ് അധ്യക്ഷത വഹിച്ചു. തൊഴില്‍ മേള സ്വാഗത സംഘം ചെയര്‍മാനും, ബിജെപി സംസ്ഥാന സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍,  വിവേകാനന്ദ എജുക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അഡ്വ. കെ കരുണാകരന്‍, സെക്രട്ടറി വേണുഗോപാലന്‍ സംസാരിച്ചു. മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് സബ് റീജിയണല്‍ ഓഫീസര്‍ പി ജി രാമചന്ദ്രന്‍ സ്വാഗതവും ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ സതീശന്‍ നന്ദിയും പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയേകി മെഗാ തൊഴില്‍ മേള



Keywords:  kasaragod, Education, Job, Kerala, India, Vidya Nagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia