city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക് എജുകേഷനൽ സെന്ററിന്റെ വാർഷികവും സനദ് ദാന സമ്മേളനവും ഫെബ്രുവരി ഏഴിന്

കാസർകോട്: (www.kasargodvartha.com 04.02.2022) മഞ്ചേശ്വരം മീഞ്ചയിലെ അസാസുദ്ദീൻ ഇസ്ലാമിക് എജുകേഷനൽ സെന്ററിന്റെ വാർഷികവും മൗലവി ആലിം ബദവി ബിരുദം കരസ്ഥമാക്കി ദഅവ രംഗതിറങ്ങുന്ന പണ്ഡിതർക്കുള്ള സനദ് ദാന സമ്മേളനവും ഫെബ്രുവരി ഏഴിന് മൂന്ന് മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
                            
മീഞ്ച അസാസുദ്ദീൻ ഇസ്ലാമിക് എജുകേഷനൽ സെന്ററിന്റെ വാർഷികവും സനദ് ദാന സമ്മേളനവും ഫെബ്രുവരി ഏഴിന്
      
സ്വാഗതസംഘം ചെയർമാൻ മുശ്താഖ്‌ ഹാജി പതാക ഉയർത്തും. നാല് മണിക്ക് സയ്യിദ് ബദ്റുദ്ദീൻ തങ്ങൾ പ്രാർഥന നിർവഹിക്കും. മൂസൽ മദനി അധ്യക്ഷത വഹിക്കും. മുഹമ്മദ് സഖാഫി പാത്തൂർ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അലി സഖാഫി സുരിബൈൽ ഉദ്ബോധനം നടത്തും. സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ സ്ഥാന വസ്ത്രം നൽകും. മുഹമ്മദ് സഖാഫി തോക്കെ സ്വാഗതവും ആശിഖ് സഖാഫി നന്ദിയും പറയും

ഏഴ് മണിക്ക് സമാപന സമ്മേളനത്തിൽ സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ പ്രാർഥന നിർവഹിക്കും. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി സനദ് ദാനം നിർവഹിക്കും. അബ്ദുൽ ശുകൂർ സഅദി തിരുവട്ടൂർ സനദ് ദാന പ്രഭാഷണം നടത്തും. അബ്ദുല്ല മദനി, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ പ്രഭാഷണം നടത്തും.

 

സയ്യിദ് ഉമറലി ശിഹാബുദ്ദീൻ തങ്ങൾ മലപ്പുറം സമാപന പ്രാർഥനയ്ക്ക് നേതൃത്വം നൽകും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുൽ ഖാദിർ സഅദി കൊല്ലമ്പാടി, സുലൈമാൻ കരിവെള്ളൂർ, സയ്യിദ് ഹസൻ ആരിഫ് ജൗഹരി തങ്ങൾ, കന്തൽ സൂപ്പി മദനി, അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം, എകെഎം അശ്റഫ് എംഎൽഎ, മുസ്ത്വഫ കടമ്പാർ തുടങ്ങിയവർ സംബന്ധിക്കും.

വാർത്താസമ്മേളനത്തിൽ ഹാരിസ് ഹനീഫി, മുശ്താഖ്‌ ഹാജി പടുപ്പ്, അനീസ് സഖാഫി, കെ എസ് അബ്ദുല്ല ബന്തടുക്ക സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Education, Conference, Press meet, Video, Top-Headlines, Anniversary, Meencha Azazuddin Islamic Educational Center, Meencha Azazuddin Islamic Educational Center Annual Conference on February 7.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia