city-gold-ad-for-blogger

മീഡിയ സ്‌കൂള്‍: മെയ് 15 വരെ അപേക്ഷിക്കാം

കാസര്‍കോട്: (www.kasargodvartha.com 28.04.2015) മാധ്യമ പ്രവര്‍ത്തന രംഗത്ത് തല്‍പരരായ വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ ആരംഭിക്കുന്ന മീഡിയ സ്‌കൂളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷം പ്ലസ് വണ്‍ പൂര്‍ത്തിയാക്കി പ്ലസ്ടു തുടര്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അവധി ദിവസങ്ങളില്‍ വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഉന്നത ജേര്‍ണലിസം ബിരുദ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടു കൂടി പഠിക്കുവാനുള്ള അവസരമൊരുക്കും.
മീഡിയ സ്‌കൂള്‍: മെയ് 15 വരെ അപേക്ഷിക്കാം

താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വെള്ള കടലാസില്‍ സ്വന്തം കൈപടയില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും 'ദ കണ്‍വീനര്‍, മീഡിയ സെല്‍, എസ്.എസ്.എഫ് കാസര്‍കോട് ഡിസ്ട്രിക്റ്റ് കമ്മിറ്റി, സ്റ്റുഡെന്റ്‌സ് സെന്റര്‍, സുന്നി സെന്റര്‍ ബില്‍ഡിംഗ് കാസര്‍കോട് എന്ന വിലാസത്തില്‍ മെയ് 15 നു മുന്‍പായി കിട്ടത്തക്ക വിധം അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04994221973 എന്ന നമ്പറിലോ mediyassfksd@gmail.com എന്ന മെയില്‍ വിലാസത്തിലോ ബന്ധപെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Education, Media School, Application, SSF. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia