മര്‍കസ് ലോ കോളജ് രാജ്യാന്തര നിലവാരമുള്ളതാക്കും: ഡോ. അബ്ദുല്‍ സലാം
Oct 17, 2014, 10:35 IST
കോഴിക്കോട്: (www.kasargodvartha.com 17.10.2014) മര്‍കസ് ലോ കോളജിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ദേശീയ രംഗത്ത് നിയമസേവനത്തിനുള്ള അവസരം സൃഷ്ടിക്കുമെന്നും മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുല്‍ സലാം. നോളജ് സിറ്റിയുടെ ആദ്യ വിദ്യാഭ്യാസ സംരംഭമായ മര്‍കസ് ലോ കോളജിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റര്‍നാഷനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് അടക്കമുള്ളിടങ്ങളില്‍ സേവനത്തിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് രാജ്യാന്തര പ്രമുഖരായ നിയമജ്ഞരുടേയും അക്കാദമിക് ഗ്രൂപ്പുകളുടേയും സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എസ്. ഗോപി അധ്യക്ഷനായിരുന്നു. കോഡിനേറ്റര്‍ മുസമ്മില്‍ നൂറാനി, അധ്യാപകരായ റഊഫ്, ആശിഖ മുതാസ്, ബിന്ദു സംബന്ധിച്ചു. അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. സി സമദ് സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

Keywords : College, Kerala, Kozhikode, Inauguration, Class, Education, Markaz Law College.