city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vacancy | അധ്യാപക ഒഴിവുകള്‍ നിരവധി ഉണ്ടായിട്ടും നിയമനമില്ല; റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് മാസങ്ങള്‍ പിന്നിടുന്നു; പി എസ് സിയുടെയും സര്‍കാരിന്റെയും അലംഭാവത്തിനെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം ശക്തമായി

കാസര്‍കോട്: (www.kasargodvartha.com) അധ്യാപക ഒഴിവുകള്‍ നിരവധി ഉണ്ടായിട്ടും നിയമനം നടത്താത്തിനെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം ശക്തമായി. മറ്റ് ജില്ലകളില്‍ നിയമനങ്ങള്‍ അതിവേഗം മുന്നേറുമ്പോഴാണ് കാസര്‍കോട് ജില്ലയില്‍ പി എസ് സിയും സര്‍കാരും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്.യുപി സ്‌കൂള്‍ റാങ്ക് പട്ടിക നിലവില്‍ വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമന ശുപാര്‍ശ നല്‍കാതെ ഉദ്യോഗാര്‍ഥികളെ വട്ടം കറക്കുകയാണ്.
            
Vacancy | അധ്യാപക ഒഴിവുകള്‍ നിരവധി ഉണ്ടായിട്ടും നിയമനമില്ല; റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് മാസങ്ങള്‍ പിന്നിടുന്നു; പി എസ് സിയുടെയും സര്‍കാരിന്റെയും അലംഭാവത്തിനെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം ശക്തമായി

പി എസ് സി 2020 നവംബര്‍ ഏഴിന് നടത്തിയ യുപി സ്‌കൂള്‍ ടീചര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഏറെ വൈകി 2022 ഒക്ടോബര്‍ 10 നാണ് നിലവില്‍ വന്നത്. ഈ കാലയളവിലും അതിനുശേഷവും നടന്ന എല്‍പി സ്‌കൂള്‍ ടീചര്‍, എല്‍ഡിസി പോലുള്ള തസ്തികകളില്‍ നിയമനം നടന്നിട്ടും ഒഴിവുകള്‍ ധാരാളമുള്ള കാസര്‍കോട് ജില്ലയില്‍ നിയമന ശുപാര്‍ശ പോലും പി എസ് സി തയ്യാറാക്കാത്തതാണ് ഉദ്യോഗാര്‍ഥികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായത്. നിയമന നിരോധനം ഇല്ലെന്നും നിയമനം വേഗത്തിലാക്കുമെന്നും സര്‍കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴാണ് കാസര്‍കോട് ജില്ലയില്‍ നിയമനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍ നിയമന ശുപാര്‍ശ നല്‍കുകയും നിയമനത്തിന് ഉത്തരവ് നല്‍കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ മുഖേന തുടങ്ങിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തോളമായി യുപി അധ്യാപക നിയമനം നടത്താത്ത പി എസ് സി യുടെ കാസര്‍കോട് ജില്ലയോടുള്ള സമീപനമാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകര്‍ ഇല്ലാതിരിക്കുമ്പോഴാണ് പി എസ് സിയുടെ ഈ മെല്ലെ പോക്ക് നയം. എത്രയും പെട്ടന്ന് നിയമന ശുപാര്‍ശയും അതിനുശേഷമുള്ള നിയമന ഉത്തരവും നടപ്പിലാക്കാനുള്ള കാത്തിരിപ്പിലാണ് ഉദ്യോഗാര്‍ഥികള്‍.
            
Vacancy | അധ്യാപക ഒഴിവുകള്‍ നിരവധി ഉണ്ടായിട്ടും നിയമനമില്ല; റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് മാസങ്ങള്‍ പിന്നിടുന്നു; പി എസ് സിയുടെയും സര്‍കാരിന്റെയും അലംഭാവത്തിനെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം ശക്തമായി

അധ്യാപക നിയമന നടപടി വേഗത്തിലാക്കണെമന്ന് ഓള്‍ കേരള സ്‌കൂള്‍ ടീചേര്‍സ് യൂണിയന്‍ (AKSTU) ജില്ലാ നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പഴയ ലിസ്റ്റില്‍ നിന്ന് നിയമന ഉത്തരവ് നല്‍കിയതില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്ന 20 ഒഴിവുകള്‍ ഉള്‍പെടെ ഇതിനകം 160 ഒഴിവുകള്‍ പി എസ് സിക്ക് റിപോര്‍ട് ചെയ്തിട്ടുണ്ട്. സ്‌കൂളുകളില്‍ വേണ്ടത്ര സ്ഥിരം അധ്യാപകര്‍ ഇല്ലാത്തതിനാല്‍ പലയിടത്തും താത്കാലിക അധ്യാപകരെ വെച്ചാണ് ക്ലാസ് നടത്തുന്നത്. 140 ഒഴിവുകള്‍ നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Teachers, Education, School, Psc, Government-of-Kerala, Job, Many teacher vacancies, but no appointment.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia