കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ മഞ്ചേശ്വരം കോളേജിന് പൊൻതിളക്കം: യുംന ഒന്നാം റാങ്കിൽ, ഫൗസിയ മൂന്നാം റാങ്കിൽ!
● മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് മികച്ച വിജയം.
● യുംന നിലവിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു.
● ബിരുദം നേടിയത് കാസർകോട് ഗവൺമെൻ്റ് കോളേജിൽ നിന്നാണ്.
● ഫൗസിയ നായ്മാർമൂല സ്വദേശിനിയാണ്.
കാസർകോട്: (KasargodVartha) കണ്ണൂർ യൂണിവേഴ്‌സിറ്റി എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പുറത്തുവന്നപ്പോൾ കുമ്പളയിലെ മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഉജ്ജ്വല വിജയം നേടി. ഐ.എച്ച്.ആർ.ഡി (Institute of Human Resources Development) യുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജിൽ നിന്ന് ചെമ്മനാട് സ്വദേശിനിയായ സി കെ യുംന ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, ഖദീജത്തുൽ ഫൗസിയ യൂണിവേഴ്‌സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടി കോളേജിനും നാടിനും അഭിമാനമായി.

ചെമ്മനാട്ടെ സി കെ അബ്ദുൾ ഖാദറിൻ്റെയും ബീ ഫാത്തിമയുടെയും മകളാണ് സി കെ യുംന. കാസർകോട് ഗവൺമെൻ്റ് കോളേജിൽ നിന്നാണ് യുമന ബിരുദം നേടിയത്. നെറ്റ് പരീക്ഷാ വിജയത്തിലൂടെ ഇപ്പോൾ പിഎച്ച്‌ഡി പരിശീലനം തുടരുന്ന യുംന, നിലവിൽ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അസിസ്റ്റൻ്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചുവരുന്നു.
മഞ്ചേശ്വരം കോളേജിലെ തന്നെ വിദ്യാർത്ഥിനിയായ കദീജത്തുൽ ഫൗസിയ കെ ഐ, നായ്മാർമൂലയിലെ ഇബ്രാഹിം കുഞ്ഞിക്കാനത്തിൻ്റെയും എ എസ് ബീവി യുടെയും മകളാണ്. യൂണിവേഴ്‌സിറ്റി തലത്തിൽ മൂന്നാം റാങ്ക് നേടിക്കൊണ്ട് ഫൗസിയയും ശ്രദ്ധേയമായ വിജയം സ്വന്തമാക്കി
ഈ റാങ്ക് നേട്ടത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക!
Article Summary: Manjeswaram College secures top ranks in Kannur University MSc Computer Science.
#KannurUniversity #MScComputerScience #ManjeswaramCollege #RankHolders #KeralaEducation #AcademicExcellence






