നവ്യാനുഭൂതി പകര്‍ന്ന് മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിൽ നഫ്‌കോണ്‍
Nov 18, 2015, 10:00 IST
തളങ്കര: (www.kasargodvartha.com 18/11/2015) മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ഒന്‍പതാം ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മ നഫ്‌ലയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് നഫ്‌കോണ്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ വൈവിദ്ധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചു. ഗുരു ബന്ധത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങള്‍ ചുവരില്‍ പ്രദര്‍ശിപ്പിച്ചാണ് ആഘോഷങ്ങള്‍ക്ക് പ്രാരംഭം കുറിച്ചത്.
കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് മധുരപലഹാര വിതരണം ചെയ്ത ശേഷം നടന്ന നഫ്‌കോണ്‍ സ്‌നേഹസംഗമം രണ്ട് സെഷനുകളായാണ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന ആദ്യ സെഷനില്‍ സിദ്ദീഖ് ഹുദവി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി തഹീസ് കുന്നില്‍ ആശംസ നേര്‍ന്നു. നഫ്‌ലയുടെ സമഗ്രഭരണഘടന സിദ്ദീഖ് നദ്‌വി ചേരൂര്‍ പ്രകാശനം ചെയ്തു.
രണ്ടാം സെഷനില്‍ സുഹൈല്‍ പുണ്ടൂര്‍ സ്വാഗതം പറഞ്ഞു. റാഫി ഹുദവി, സമദ് ഹുദവി, അന്‍സാര്‍ ഹുദവി, മന്‍സൂര്‍ ഹുദവി എന്നിവര്‍ പദ്ധതി അവതരണം നടത്തി. നഫ്‌ല ടീച്ചര്‍ സിദ്ദീഖ് ഹുദവി, സെക്രട്ടറി ഫായിസ് പുളിക്കൂറിന് നല്‍കി മെമ്പര്‍ഷിപ്പ് പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന സ്‌നേഹ സംവാദത്തില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുളള സമ്മാനദാനം യൂനുസലി ഹുദവി നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ പുരോഗതിക്കായി അധ്യാപകന്മാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഹസന്‍ കുണിയ പ്രമേയഗാനം ആലപിച്ചു. സെക്രട്ടറി ഫായിസ് നന്ദി പറഞ്ഞു.
Keywords : Thalangara, Malik-deenar-College, Programme, Education, Kasaragod, Kerala, Inauguration, Malik Deenar Islamic academy students programme.