city-gold-ad-for-blogger

നവജീവന്‍ സ്‌കൂളില്‍ ഒന്നു മുതല്‍ 10 വരെ മലയാളം പഠിപ്പിക്കും

ബദിയഡുക്ക: (www.kasargodvartha.com 02/06/2015) പെര്‍ഡാല നവജീവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ മലയാള ഭാഷ പഠിക്കുന്നതിന് സാഹചര്യമൊരുക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 2011 സപ്തംബര്‍ ഒന്നിന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് നം പി 183/11/പൊ.വി പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കന്നട, തമിഴ്, ഗുജറാത്തി എന്നിവ മാതൃഭാഷയായുളള കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷ ഒന്നാം ഭാഷയായി തന്നെ പഠിക്കുവാന്‍ നിലവിലുള്ള സംവിധാനം തുടരും. എന്നാല്‍ അവര്‍ക്ക് നിലവിലുള്ള ഭാഷയ്ക്ക് പുറമെ  മലയാളം കൂടി പഠിക്കാന്‍ സാഹചര്യമൊരുക്കുന്നതാണെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് നവജീവന്‍ സ്‌ക്കൂളിലും നടപ്പാക്കണം. ഈ വര്‍ഷം വിടുതല്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക്  പെര്‍ഡാല നവജീവന്‍ സ്‌കൂളില്‍തന്നെ  പ്രവേശനം നല്‍കുന്നതിന്  തീരുമാനിച്ചു.

അഞ്ചാം ക്ലാസില്‍ 28 കുട്ടികളെ എടുക്കാം. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു. ഡിഡിഇ സി. രാഘവന്‍, സ്‌കൂള്‍ മാനേജര്‍ ഐ.വി ഭട്ട്, ഡോ. സൂര്യ എന്‍ ശാസ്ത്രി, പ്രിന്‍സിപ്പാള്‍ എസ്   ശങ്കരനാരായണഭട്ട്,  ഡിഇഒ ഇന്‍ ചാര്‍ജ്ജ് പി. രവീന്ദ്രനാഥന്‍, സമരസമിതി രക്ഷാധികാരി മാഹിന്‍ കേളോട്ട്  തുടങ്ങിയവര്‍ സംസാരിച്ചു.

കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ച് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് മുന്നില്‍ സമരം നടത്തിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia