city-gold-ad-for-blogger
Aster MIMS 10/10/2023

കന്നഡ സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ കാസര്‍കോട്ട് പ്രതിഷേധം ശക്തമാകുന്നു; സത്യാഗ്രഹം ആറ് ദിവസം പിന്നിട്ടു, ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കന്നട പോരാട്ടസമിതി

കാസര്‍കോട്: (www.kasargodvartha.com 28.05.2018) കന്നഡ സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ കാസര്‍കോട്ട് പ്രതിഷേധം ശക്തമാകുന്നു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്നുവരുന്ന സത്യാഗ്രഹം ആറ് ദിവസം പിന്നിട്ടു. തുടര്‍സമര പരിപാടികള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കന്നട പോരാട്ട സമരസമിതി അറിയിച്ചു.

ഈ വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളിലും മലയാളം കൂടി അധികമായി നിര്‍ബന്ധമായി പഠിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവെന്ന് സമരസമിതി പറയുന്നു. താല്‍പര്യമുള്ളവര്‍ക്ക് മലയാളം പഠിക്കാനുള്ള സാഹചര്യമാണ് ഉണ്ടാക്കേണ്ടതെന്നും ഭരണഘടനാപരമായി ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചുനല്‍കിയിട്ടുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവെന്ന് സമരക്കാര്‍ പറഞ്ഞു.

കന്നഡ സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ കാസര്‍കോട്ട് പ്രതിഷേധം ശക്തമാകുന്നു; സത്യാഗ്രഹം ആറ് ദിവസം പിന്നിട്ടു, ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കന്നട പോരാട്ടസമിതി


കന്നട മേഖലയിലുള്ള മുഴുവന്‍ സംഘടനകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് സ്വകാര്യ സ്‌കൂളുകളും രണ്ട് വിദ്യാര്‍ത്ഥികളും കന്നട പോരാട്ട സമിതിയും ഉള്‍പ്പെടെ നാല് ഹര്‍ജികള്‍ ഇതുസംബന്ധിച്ച് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിന്റെ അഭിപ്രായമറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

കാസര്‍കോടിനെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതില്‍ നിന്നും ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചിട്ടുണ്ടെന്ന് കന്നട പോരാട്ട സമിതി ജനറല്‍ സെക്രട്ടറി ഭാസ്‌കരയും പ്രസിഡന്റ് അഡ്വ. മുരളീധര ബെള്ളക്കുനിയായ എന്നിവര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് സമരത്തില്‍ അണിനിരന്നിട്ടുള്ളത്.

കന്നഡ സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ കാസര്‍കോട്ട് പ്രതിഷേധം ശക്തമാകുന്നു; സത്യാഗ്രഹം ആറ് ദിവസം പിന്നിട്ടു, ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് കന്നട പോരാട്ടസമിതി

മെയ് 23 മുതല്‍ 29 വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സമീപം നടക്കുന്ന സരണി സത്യാഗ്രഹം തിങ്കളാഴ്ച മുതിര്‍ന്ന കന്നഡ നേതാവ് ബി പുരുഷോത്തമ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിരിചന്ദന കന്നഡ യുവബാലഗ അധ്യക്ഷന്‍ രക്ഷിത് പി എസ് അധ്യക്ഷത വഹിച്ചു. അടൂര്‍ ഉമേഷ് നായിക്, തരാനാഥ് മധുര്‍, മഹാലിംഗേശ്വര ഭട്ട്, പ്രൊഫ. എ ശ്രീനാഥ്, സദാശിവ ആചാര്യ, സതീഷ് കുഡ്‌ലു, ഭാസ്‌കര കെ, ജോഗിംദ്രനാഥ് വിദ്യാനഗര്‍, വാമന ബേക്കല്‍, സര്‍ക്കാര്‍ കോളജ് വിദ്യാര്‍ത്ഥികള്‍, സിരിചന്ദന കന്നഡ യുവബാലഗ അംഗങ്ങള്‍, മഞ്ചേശ്വരം ഗിലിവിന്‍ഡ്, സ്‌നേഹ രംഗ, വിവിധ സംഘടനള്‍ പ്രവര്‍ത്തകര്‍ സന്നിഹിതനായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Malayalam, Education, Protest, Malayalam compulsory subject in kannada schools; Protest in peak

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL