മജ്ലിസ് ദശവാര്‍ഷികവും സനദ് ദാനവും 25 മുതല്‍
Nov 24, 2012, 14:35 IST
സമ്മേളനത്തിന് തുടക്കം കുറിച്ച് അല്‍ഹാഫിള് റഫീഖ് അഹ്മദ് ബാഖവി അല്ഹാശിഫി പതാക ഉയര്‍ത്തുന്നു |
സമ്മേളനത്തിന് തുടക്കം കുറിച്ച് അല്‍ഹാഫിള് റഫീഖ് അഹ്മദ് ബാഖവി അല്ഹാശിഫി പതാക ഉയര്‍ത്തി. ഒരാഴ്ച നീണ്ടു നില്ക്കുന്ന പ്രൗഢമായ മതപ്രഭാഷണം, അഖിലകേരള -ദക്ഷിണ കന്നട ഖുര്‍ആന്‍ പാരായണ- ഹിഫ്ള് - ബാങ്കുവിളി മത്സരം, വിശുദ്ധ ഖുര്‍ആന്റെ വിവിധ മാതൃകയിലുള്ള പാരായണാനുഭവങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ഖുര്‍ആന്‍ വിസ്മയ വിരുന്ന് എന്നിവയും വാര്‍ഷികത്തിന്റെ ഭാഗമായി നടക്കും.
ഡിസംബര്‍ രണ്ടിന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, ദയൂബന്ദ് ശൈഖുല്‍ ഹദീസ് ഹസ്രത്ത് മൗലാനാ മുഫ്ത്തി ജമീല്‍ അഹ്മ്മദ് അല്‍ ഖാസിമി സെക്റോട്ട എന്നിവര്‍ സനദ് ദാനം നിര്‍വഹിക്കും.
മന്ത്രിമാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ മജ്ലിസ് എഡ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, പ്രിന്‍സിപ്പല്‍മാരായ അല്‍ ഹാഫിള് അബ്ദുല്‍ സലാം മൗലവി, അല്‍ ഹാഫിള് സിയാദുല്‍ അല്‍ഹസനി, സി.എം. അബ്ദുല്ല, ടി.കെ. മുഹമ്മദ്, ടി. ഷറഫുദ്ദീന്, കെ.എ. മഹ്മൂദ, ടി. അബ്ദുല്‍ ഖാദര്‍ , എം.എം. മുനീര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Press meet, Kasaragod, Charity-fund, Education, Trustees, College, Conference, Madrasa, Girl, Flag-off, Kerala