city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതാപിതാക്കളുടെ സാമിപ്യമാണ് പ്രാഥമിക വിദ്യാലയം: അബ്ദുല്‍ മജീദ് ബാഖവി

ബദിയടുക്ക: (www.kasargodvartha.com 05/09/2016) മാതാപിതാക്കളുടെ സംരക്ഷണത്തില്‍ അവരുടെ സമീപത്ത് അഞ്ച് വയസ്സ് വരെ ഏത് ചുറ്റുപാടിലാണോ നമ്മുടെ മക്കള്‍ വളരുന്നത് അതിനനുസൃതമായിരിക്കും അവരുടെ ഭാവി എന്നും അത് തന്നെയാണ് നമ്മുടെ മക്കളുടെ പ്രാഥമിക വിദ്യഭ്യാസ കേന്ദ്രമെന്നും കാസകോട് മാലിക് ദിനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പറഞ്ഞു. ഇത്തരം പ്രധാന ഘട്ടത്തില്‍ മോശമായ ചുറ്റുപാടുമായി നമ്മുടെ പിഞ്ചുമക്കള്‍ പൊരുത്തപ്പെടുന്നതിന്റെ പരിണിത ഫലമാണ് ഇന്ന് യുവാക്കളില്‍ കണ്ടുവരുന്ന എല്ലാ മോശം സ്വഭാവങ്ങള്‍ക്കും കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബദിയടുക്ക റെയ്ഞ്ച് സമസ്ത മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി റൈഞ്ച് പരിധിയില്‍ പെടുന്ന എല്ലാ മദ്രസകളിലും നടന്ന് വരുന്ന മഹല്ല് സംഗമങ്ങളുടെ റൈഞ്ച് തല ഉദ്ഘാടനം പുണ്ടൂര്‍ മിസ്ബാഹുല്‍ ഉലും മദ്രസ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മുഫത്തിശ് ഉസ്മാന്‍ ഫൈസി മലപ്പുറം ഉദ്‌ബോധനം പ്രസംഗം നടത്തി. യോഗത്തില്‍ മാനേജ്‌മെന്റ് റൈഞ്ച് പ്രസിഡണ്ട് അന്‍വര്‍ ഓസോണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു, റൈഞ്ച് പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക, ഹസൈനാര്‍ ഫൈസി പുണ്ടൂര്‍, ഉമറുല്‍ ഫാറൂഖ് യമാനി, അഷ്‌റഫ് ഫൈസി ചെറൂണി, ഫസലുറഹ് മാന്‍ മൗലവി, അബൂബക്കര്‍ മൂല, അബൂബക്കര്‍ കടപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഈ അധ്യയനവര്‍ഷം മുതല്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, പാഠ്യപദ്ധതി സമീപനം, അധ്യാപക രക്ഷകര്‍ത്തൃബന്ധം, ശിശുസൗഹൃദ പഠനം, പഠനനിലവാരം മെച്ചപ്പെടുത്തല്‍, മദ്രസ ശാക്തീകരണം എന്നിവയെ കുറിച്ച് രക്ഷിതാക്കളെ ബോധവല്‍കരിക്കുന്നതിനുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍, മദ്രസാതലത്തില്‍ രക്ഷാകര്‍തൃ സംഗമങ്ങള്‍, മദ്രസാതലത്തില്‍ പി ടി എ കമ്മിറ്റി രൂപീകരണം, മദ്രസാപര്യടനം, മാനേജ്‌മെന്റ് പ്രതിനിധികള്‍കുളള ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടക്കും.

മാതാപിതാക്കളുടെ സാമിപ്യമാണ് പ്രാഥമിക വിദ്യാലയം: അബ്ദുല്‍ മജീദ് ബാഖവി

Keywords: Badiyadukka, Kasaragod, Parents, Education, Malik Deenar, Samastha, Class, Kerala, Inauguration, Madrasa.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia