city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Demands for Plus Two | 14 വര്‍ഷമായി തുടര്‍ചയായി എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം; ഹൈകോടതിയും നിര്‍ദേശിച്ചിട്ടും മഹാകവിയുടെ പേരിലുള്ള സ്‌കൂളിന് പ്ലസ് ടു ലഭിക്കാന്‍ കാത്തിരിപ്പ് നീളുന്നു; പ്രമേയവുമായി പിടിഎ കമിറ്റി

ചെറുവത്തൂര്‍: (www.kasargodvartha.com) കര്‍ഷക തൊഴിലാളികളും കൂലിപ്പണിക്കാരും അധിവസിക്കുന്ന തിമിരിയില്‍ സ്ഥിതി ചെയ്യുന്ന മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്‌കൂളിന് പ്ലസ് ടു കോഴ്‌സ് അനുവദിക്കണമെന്ന് പ്രമേയം വഴി ആവശ്യപ്പെട്ട് സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതിയോഗം. 14 വര്‍ഷം തുടര്‍ചയായി എയ്ഡഡ് മേഖലയില്‍ എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം നേടുന്ന സ്‌കൂളാണിത്.
  
Demands for Plus Two | 14 വര്‍ഷമായി തുടര്‍ചയായി എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം; ഹൈകോടതിയും നിര്‍ദേശിച്ചിട്ടും മഹാകവിയുടെ പേരിലുള്ള സ്‌കൂളിന് പ്ലസ് ടു ലഭിക്കാന്‍ കാത്തിരിപ്പ് നീളുന്നു; പ്രമേയവുമായി പിടിഎ കമിറ്റി

1976 ല്‍ ആരംഭിച്ച സ്‌കൂള്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കണമെന്ന് തുടക്കം മുതല്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. വിദ്യഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഒരു സ്‌കൂളിനോടാണ് ഈ അവഗണന. ഇവിടെ നിന്ന് എസ്എസ്എല്‍സി പാസായി പോകുന്ന കുട്ടികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് മറ്റു സ്‌കൂളുകളില്‍ ഉപരിപഠനം നടത്തുന്നത്. എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിട്ടും പ്ലസ്ടു അനുവദിക്കാത്തതിനെതിരെ സ്‌കൂള്‍ മാനജ്‌മെന്റ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇനി സര്‍കാര്‍ പ്ലസ്ടു അനുവദിക്കുന്നുണ്ടെങ്കില്‍ ആദ്യ പരിഗണന ഈ സ്‌കൂളിന് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

ഗ്രാമീണ മേഖലയിലെ ഈ സ്‌കൂളിന് പ്ലസ്ടു അനുവദിക്കേണ്ടത് അത്യാവശ്യമാണെന്ന് പിടിഎ കമിറ്റി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ പിടിഎ പ്രസിഡന്റ് പിവി മോഹനന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പറും വികസന സമിതി ചെയര്‍പേഴ്‌സണുമായ സി യശോദ, മദര്‍ പിടിഎ പ്രസിഡന്റ് കെ സജിനി, സുനിത, സീനിയര്‍ അസിസ്റ്റന്റ് കെ അര്‍ജുനന്‍, എം സവിത ടീചര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സി വി ശ്രീകല സ്വാഗതവും, ടി പി അബ്ദുല്ലത്വീഫ് നന്ദിയും പറഞ്ഞു.

Keywords:  Kasaragod, Kerala, News, Top-Headlines, Chettumkuzhi, SSLC, High-Court, Winner, Plus 2, Course, Education, Mahakavi Kuttamath Memorial High School Management demands for Plus Two course.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia