city-gold-ad-for-blogger
Aster MIMS 10/10/2023

കേരള മുസ്‌ലിം ജമാഅത്ത് ഇ സമ്മിറ്റ് സമാപിച്ചു; മദ്രസാ പ്രസ്ഥാനം നില നില്‍ക്കേണ്ടത് ധാര്‍മിക സമൂഹത്തിന് അനിവാര്യം: കുമ്പോല്‍ തങ്ങൾ

കാസര്‍കോട്: (www.kasargodvartha.com 23.08.2020) കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇ സമ്മിറ്റ് സമാപിച്ചു. 'ഹിജറ പുതു വര്‍ഷം നവ മുന്നേറ്റം' എന്ന പ്രമേയത്തില്‍ ഓലൈന്‍ സംവിധാനത്തിലൂടെ നൂറുകണക്കിനാളുകള്‍ സംഗമിച്ച സമ്മിറ്റ് മദ്രസാ പ്രസ്ഥാനം നേരിടു വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചാ വേദിയായി മാറി.
കേരള മുസ്‌ലിം ജമാഅത്ത് ഇ സമ്മിറ്റ് സമാപിച്ചു; മദ്രസാ പ്രസ്ഥാനം നില നില്‍ക്കേണ്ടത് ധാര്‍മിക സമൂഹത്തിന് അനിവാര്യം: കുമ്പോല്‍ തങ്ങൾ
മദ്രസാ പ്രസ്ഥാനം നില നില്‍ക്കേണ്ടത് ധാര്‍മിക സമൂഹത്തിന് അനിവാര്യമാണെ് സമസ്ത കേന്ദ്ര മുശാവറാംഗവും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷനുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഇ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അഭിപ്രായപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ ധാര്‍മിക പഠനം മുടങ്ങാതിരിക്കാന്‍ ഓലൈന്‍ മദ്രസകള്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. 

ഗുരുവിന്റെ സാന്നിദ്ധ്യം നേരിട്ടനുഭവിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമില്ലാത്ത ഈ സംവിധാനത്തില്‍ രക്ഷിതാക്കള്‍ വഴികാട്ടികളായി മാറണം. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും ഇത്തരം ക്ലാസ്സുകള്‍ കേള്‍ക്കുകയും മക്കള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയും വേണം.

മദ്രസകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പ്രതിസന്ധിയിലായ മദ്രസാധ്യാപകരുടെ കഷ്ടതകള്‍ മനസ്സിലാക്കി ആവശ്യമായ ഇടപെടലുകള്‍ എല്ലാ ഭാഗത്തു നിന്നുണ്ടാകണം. അധ്യാപകർ സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതും കഴിയുന്ന ജോലികള്‍ എടുക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും മദ്രസാ രംഗം വിട്ട് പോകേണ്ട സാഹചര്യം ഉണ്ടാകരുത്. ഇത് ഈ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്ന തലമുറ ഇല്ലാതായാല്‍ സമൂഹം വഴികേടിലാകും. സ്‌കൂള്‍ പഠനം കാര്യക്ഷമമാക്കുന്നതിലും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കുമ്പോൽ തങ്ങള്‍ പറഞ്ഞു. കോവിഡ് പോലുള്ള രോഗം മൂലം മരണപ്പെടുവരുടെ മയ്യിത്ത് മതപരമായി സംസ്‌കരിക്കുന്നതിന് മുന്നൊട്ട് വന്ന സാന്ത്വനം പ്രവര്‍ത്തകരെ തങ്ങള്‍ അഭിനന്ദിച്ചു. 

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട്  മുഹമ്മദ് ഇബഹീം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുർ റഹ്‌മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പി എസ് ആറ്റക്കോയ തങ്ങള്‍, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുനീറുല്‍ അഹ്ദല്‍, എസ് എം എ ജില്ലാ പ്രസിഡണ്ട് കെ പി ഹുസൈന്‍ സഅദി, എസ് ജെ എം ജില്ലാ ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഐ പി എഫ് ജില്ലാ ചെയര്‍മാന്‍ ഡോട്കര്‍ അബ്ദുല്ല കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂര്‍ സ്വാഗതവും എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Inaugration, Madrasa, education, Kerala Muslim Jamaat E Summit concludes; It is imperative for the moral community that the madrassa should survive: Kumbol Thangal

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL