എല്‍ ബി എസ് കോളജിനോടുള്ള അവഗണന അവസാനിപ്പിക്കണം: എം എസ് എഫ്
Sep 4, 2016, 09:06 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2016) പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 23 വര്‍ഷം മുമ്പ് ഇ ടി മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ ആരംഭിച്ച എല്‍ ബി എസ് കോളജില്‍ ആകെ 146 അധ്യാപകര്‍ വേണ്ടിടത്ത് 108 പേരാണുള്ളത്.
ഇതില്‍ തന്നെ 38 പേര്‍ ഗസ്റ്റ് ലക്ചര്‍മാരാണ്. ഇപ്പോഴും അധ്യാപകരെ തിരുവനന്തപുരം എല്‍ ബി എസിലേക്കും തിരൂരങ്ങാടിയിലേക്കും മാറ്റിക്കൊണ്ടിരിക്കുകയാണ്. അധ്യാപകരുടെ സ്ഥലം മാറ്റവും അവഗണനയും അവസാനിപ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords : LBS-College, MSF, Teacher, Education, Memorandum.