city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗവണ്‍മെന്റ് കോളേജിനു കുണിയയില്‍ സ്ഥലം അനുവദിക്കാന്‍ നടപടിയായി

കാസര്‍കോട്: (www.kasargodvartha.com 19.07.2014) ഉദുമ മണ്ഡലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പനയാല്‍ വില്ലേജിലെ കുണിയയില്‍ സ്ഥാപിക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്റേയും, ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്റെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു.

ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി അധ്യക്ഷത വഹിച്ചു. കേളേജിനു വേണ്ടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള 7.5 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്റെ അടുത്ത ബോര്‍ഡ് യോഗത്തില്‍ സ്ഥലം അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകും. കോര്‍പ്പറേഷന്‍ ഭൂമി റവന്യു വകുപ്പിനു കൈമാറുകയും റവന്യു വകുപ്പ് കോളേജ് വിദ്യാഭ്യാസ വകുപ്പിനു കൈമാറുകയും ചെയ്യും.

പ്ലാന്റേഷന്‍ കോര്‍പ്പറേഷനു പകരമായി സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി അനുവദിക്കുകയും ചെയ്യും. കോളേജ് കാഞ്ഞിരടുക്കം ബട്ടത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നുവെങ്കിലും വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കുണിയയെ തെരെഞ്ഞെടുക്കുകയായിരുന്നുവെന്ന് ചടങ്ങില്‍ എംഎല്‍എ അറിയിച്ചു.

സ്ഥലം ലഭിക്കുന്നതോടെ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കോളേജ് കെട്ടിട നിര്‍മ്മാണത്തിനായി തുക അനുവദിക്കും. യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, സബ് കളക്ടര്‍ കെ.ജീവന്‍ ബാബു, തഹസില്‍ദാര്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഗവണ്‍മെന്റ് കോളേജിനു കുണിയയില്‍ സ്ഥലം അനുവദിക്കാന്‍ നടപടിയായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇസ്രായേലിന് ഒബാമയുടെ മുന്നറിയിപ്പ്
Keywords: Kasaragod, govt.college, Kuniya, Uduma, College, Education, Land for govt. college in Kuniya.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia