KVS Admission | നിങ്ങളുടെ കുട്ടിക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭിക്കുമോ ഇല്ലയോ? ഉടൻ അറിയാം; പരിശോധിക്കേണ്ടത് ഇങ്ങനെ
* അപേക്ഷാ നടപടികൾ ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഏപ്രിൽ 15ന് അവസാനിച്ചു
* ഷോർട്ട്‌ലിസ്റ്റ് ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം ലഭിക്കാൻ അർഹതയുള്ളൂ
ന്യൂഡെൽഹി: (KasargodVartha) കേന്ദ്രീയ വിദ്യാലയ സംഗതനിൽ (KVS) നിങ്ങളുടെ കുട്ടിയുടെ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ് ഉടൻ പുറത്തിറക്കും. അപേക്ഷിച്ച എല്ലാ രക്ഷിതാക്കൾക്കും കെവിഎസിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. 2024-25 ലെ ഒന്നാം ക്ലാസ് സെഷനിൽ പ്രവേശനത്തിനായി ധാരാളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഏപ്രിൽ 15ന് അവസാനിച്ചു. ഓരോ വർഷവും അനവധി വിദ്യാർത്ഥികളാണ് കേന്ദ്രീയ വിദ്യാലയങ്ങളിൽ വിവിധ ക്ലാസുകളിലായി പ്രവേശനത്തിന് അപേക്ഷിക്കുന്നത്. എന്നിരുന്നാലും, ഷോർട്ട്‌ലിസ്റ്റ് ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം ലഭിക്കാൻ അർഹതയുള്ളൂ.
ഒന്നാം ക്ലാസിന്റെ ആദ്യ താൽക്കാലിക ലിസ്റ്റ് ഏപ്രിൽ 19-ന് (വെള്ളിയാഴ്ച) പുറത്തിറക്കിയേക്കും. രണ്ടാമത്തെ പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ് ഏപ്രിൽ 29നും മൂന്നാമത്തെ പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ് മെയ് എട്ടിനും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവർ അപേക്ഷിച്ച കെവിഎസ് സന്ദർശിക്കുകയും സ്കൂൾ നോട്ടീസ് ബോർഡ് വഴി ലിസ്റ്റ് പരിശോധിക്കുകയും ചെയ്യാം.
ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം?
* ഔദ്യോഗിക വെബ്‌സൈറ്റ് kvsagathan(dot)nic(dot)in സന്ദർശിക്കുക
* പ്രധാന മെനു ബാറിൽ നിന്ന് അക്കാദമിക് വിഭാഗം തുറക്കുക.
* അഡ്മിഷനിൽ ക്ലിക്ക് ചെയ്യുക, ഒരു പുതിയ പേജ് തുറക്കും.
*വിവിധ ക്ലാസുകൾക്കായി 'KVS Admission List 2024' പരിശോധിക്കുക.
* പിഡിഎഫ് ഫയൽ തുറക്കും.
* മെറിറ്റ് ലിസ്റ്റ് കാണാവുന്നതാണ്