city-gold-ad-for-blogger

കുന്നില്‍ എം.എസ്.എഫ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനസഹായം നല്‍കി

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 11/08/2015) കുന്നില്‍ ശാഖ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനത്തിനുളള ധനസഹായം നല്‍കി. കുന്നില്‍ പി.എച്ച് അബ്ബാസ് ഹാജി സ്മാരക ജനസേവന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.ബി കുഞ്ഞാമു ഹാജി പദ്ധതി നിര്‍വഹണത്തിനായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഖാലിദ് പൊവ്വലിന് ഫണ്ട് കൈമാറി.

ലീഗ് ട്രഷറര്‍ എസ്.പി സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ ഷാഫി, ഗ്രാമ പഞ്ചായത്ത് അംഗം ഉസ്മാന്‍ കല്ലങ്കൈ, അഡ്വ. പി.എ ഫൈസല്‍, കെ.എം.സി.സി നേതാവ് കരീം മൊഗര്‍, മൊവാസ് സുപ്രിം കൗണ്‍സില്‍ അംഗം റഹീം പുത്തൂര്‍, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, എസ്.എം നൂറുദ്ദീന്‍, പി.ബി അബ്ദുര്‍ റഹ് മാന്‍, കെ.ബി അഷ്‌റഫ്, അബ്ദുര്‍ റഹ് മാന്‍ കല്ലങ്കടി, ഇര്‍ഫാന്‍, അംസു മേനത്ത്, അന്‍സാഫ് എടച്ചേരി, മുഹമ്മദ് കുന്നില്‍, തൗഷീഫ്, കെ.ബി ഇര്‍ഷാദ്, ബി.ഐ സിദ്ദീഖ്, കെ.എച്ച് ഇഖ്ബാല്‍ ഹാജി, കെ.പി.എസ് വിദ്യാനഗര്‍, ഇ.കെ സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കുന്നില്‍ എം.എസ്.എഫ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പഠനസഹായം നല്‍കി

Keywords : Kunnil, MSF, Computer, Kasaragod, Kerala, Students, School, Education, Kunnil MSF aid for poor students.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia