city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുണിയ ഗവ കോളജ് ഉദ്ഘാടനം ചെയ്തു; എല്ലാ മണ്ഡലങ്ങളിലും സ്‌കില്‍ പാര്‍ക്ക്- വിദ്യാഭ്യാസ മന്ത്രി

പെരിയ: (www.kasargodvartha.com 22.09.2014) പഠനോത്തൊടൊപ്പം തൊഴില്‍ നൈപുണ്യവും നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളിനോടനുബന്ധിച്ച് ഓരോ സ്‌കില്‍ പാര്‍ക്ക് തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കുണിയ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ഗ്രൗണ്ടില്‍ ജില്ലയിലെ നാലാമത്തെ ഗവണ്‍മെന്റ് കോളജായ ഉദുമ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അഡീഷണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം (അസാപ്) ന്റെ രണ്ടാം ഘട്ടമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  സ്‌കില്‍ പാര്‍ക്കുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല പാതിവഴിയില്‍  പഠനം നിര്‍ത്തിയവര്‍ക്കും പ്രവേശനം ലഭിക്കും. താത്പര്യമുളള   കോഴ്‌സുകള്‍ പഠിക്കാനും വ്യവസായങ്ങള്‍ തുടങ്ങാനുമുളള സൗകര്യം  സ്‌കില്‍ പാര്‍ക്കിലൂടെ ലഭിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിന്് കേരളത്തിന് പുറത്തേക്കുളള വിദ്യാര്‍ത്ഥികളുടെ  ഒഴുക്ക്  തടയാന്‍ സാധിച്ചു.  സംസ്ഥാനത്തിന് പുറത്തുളളവരെയും ആകര്‍ഷിച്ച് കേരളത്തെ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ ഹബ്ബ് ആക്കുകയാണ്  സര്‍ക്കാറിന്റെ ലക്ഷ്യം. അതിനായി അന്താരാഷ്ട്ര നിലവാരമുളള കോഴ്‌സുകള്‍ ഒരു കൂരയ്ക്കുകീഴില്‍ കൊണ്ടുവരുന്ന അക്കാദമിക് സിറ്റിക്കുളള പ്രവര്‍ത്തനവും നടന്നുവരുന്നു.

നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത പ്രധാന  സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും  അദ്ദേഹം നിര്‍വ്വഹിച്ചു. പി. കരുണാകരന്‍ എംപി ഹയര്‍സെക്കണ്ടറി ബ്ലോക്ക്  ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കിയ ഏഴര ഏക്കര്‍ സ്ഥലത്താണ്  പുതിയ കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്ന് കോഴ്‌സുകളാണ് കോളേജിന് അനുവദിച്ചത്.  എംഎല്‍എ മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.  ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ. കൃഷ്ണന്‍, ബി.എം പ്രദീപ്, മുംതാസ് ഷുക്കൂര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. കുഞ്ഞിരാമന്‍, കെ. കസ്തൂരി, ആയിഷ സഹദുളള, പി. ഗോപാലന്‍, സി. കാര്‍ത്ത്യായനി, വി. ഭവാനി, എം.ഗീത തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ സംസാരിച്ചു. കെ. കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതവും പ്രൊഫ, കെ.വിജയന്‍ നന്ദിയുംപറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കുണിയ ഗവ കോളജ് ഉദ്ഘാടനം ചെയ്തു; എല്ലാ മണ്ഡലങ്ങളിലും സ്‌കില്‍ പാര്‍ക്ക്- വിദ്യാഭ്യാസ മന്ത്രി

Keywords : Kuniya, Inauguration, Minister, Kasaragod, Education, PK Abdurabb, Kuniya Arts and Science College. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia