പെണ്‍ കരുത്തുമായി തച്ചങ്ങാട് സ്‌കൂള്‍
Sep 24, 2014, 17:30 IST
തച്ചങ്ങാട്: (www.kasargodvartha.com 24.09.2014) കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഷാവോലിന്‍ കുങ്ഫു പരിശീലനം തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ ആരംഭിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ആര്‍ സോമന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട് വി.വി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
രണ്ട് ബാച്ചുകളിലായി 40 കുട്ടികള്‍ക്കാണ് പരിശീലനം. പരിശീലന പരിപാടിക്ക് ഇസ്ട്രക്ടര്‍ അശോകന്‍ (ബ്ലാക്ക് ബെല്‍റ്റ്) നേതൃത്വം നല്‍കും. സ്റ്റാഫ് സെക്രട്ടറി കെ.വി. രാധാകൃഷ്ണന്‍, വിനോദ് കുമാര്‍, ബിജു കെ.വി എന്നിവര്‍ സംസാരിച്ചു. അനിത നന്ദി രേഖപ്പെടുത്തി.

Keywords : Thachangad, Kasaragod, School, Education, Sports, Kung Fu, Training, Students, Kung fu training in Thachangad School.