city-gold-ad-for-blogger

ശുദ്ധജലം മുതല്‍ ലൈബ്രറി വികസനം വരെ; വാഗ്ദാനങ്ങള്‍ നിരവധി, ഇങ്ങനെയും ഒരു കലാലയ തിരഞ്ഞെടുപ്പ്

കുമ്പള: (www.kasargodvartha.com 05/08/2015) 'ഈ തിരഞ്ഞെടുപ്പില്‍ എന്നെ വിജയപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാനും ലൈബ്രറി നവീകരണം ഉള്‍പെടെയുള്ള വികസന കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്'- ഇത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനമല്ല, മറിച്ച് ഒരു കോളജ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ വിദ്യാര്‍ത്ഥിയുടേതാണ്. കുമ്പള അക്കാദമിയുടെ 2015 - 16 വര്‍ഷത്തിലേക്കുള്ള സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്കുള്ള തെരെഞ്ഞെടുപ്പാണ് വ്യത്യസ്തവും പുതുമയും കൗതുകവും കൊണ്ട് വേറിട്ടു നിന്നത്.

ഓരോ സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ ജയിച്ചാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നു. ബ്ലൂ, ഗ്രീന്‍, റെഡ്, എല്ലോ ഹൗസുകളുടെ നേതൃത്വത്തിലാണ് മത്സരം. കലാലയ രാഷ്ട്രീയത്തിന്റെ എല്ലാ വീറും വാശിയും ഇവിടെയും പ്രകടമാണ്. പക്ഷേ സഹപാഠികളെ ശത്രുക്കളാക്കി മാറ്റുന്ന രീതിയിലേക്ക് ഇത് മാറുന്നില്ല എന്നത് ഏറെ ശ്രദ്ധേയം. മികച്ച ശുചിമുറി, സ്‌പോര്‍ട്‌സ് രംഗത്ത് പ്രോത്സാഹനം, ആരോഗ്യ - ട്രാഫിക് ബോധവത്കരണ പരിപാടികള്‍ തുടങ്ങീ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കാമ്പസിനും ഗുണകരമായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുമെന്ന വാഗ്ദാനങ്ങളാണ് സ്ഥാനാര്‍ത്ഥികള്‍ നിരത്തിയത്. ഓരോ ഗ്രൂപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാനും അവസരം ലഭിച്ചു. വോട്ടര്‍മാര്‍ ചോദ്യം ചോദിച്ചു സ്ഥാനാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കുകയും ചെയ്തു.

സല്‍മാന്‍ ഫാരിസ്, ഹബീബ് പേരാല്‍, നയീം, നൗഷാദ് എന്നിവരാണ് വിവിധ ഹൗസുകളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍. റാബിയ, ഖദീജത്ത് നഹീമ, സുനീറ, ഉമൈബാന്‍ എന്നിവരാണ് ചെയര്‍പെഴ്‌സണ്‍ സ്ഥാനാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥിനികളും വാശിയോടെ മത്സര രംഗത്തുണ്ട്. ബുധനാഴ്ച സംവാദം കഴിഞ്ഞു. ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് ഫാസ്റ്റ്, കൊട്ടിക്കലാശം, പോളിംഗ്, റിസള്‍ട്ട് എന്നിവ യഥാക്രമം നടക്കും. ഡിബേറ്റ് പരിപാടിയില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ മുഖ്യാതിഥിയായിരുന്നു. ഖലീല്‍ മാഷ്, മുനീര്‍, മജീദ്, സല്‍മാന്‍ ഫാരിസ്, ഹബീബ് പേരാല്‍, നഹീം, നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


ശുദ്ധജലം മുതല്‍ ലൈബ്രറി വികസനം വരെ; വാഗ്ദാനങ്ങള്‍ നിരവധി, ഇങ്ങനെയും ഒരു കലാലയ തിരഞ്ഞെടുപ്പ്

ശുദ്ധജലം മുതല്‍ ലൈബ്രറി വികസനം വരെ; വാഗ്ദാനങ്ങള്‍ നിരവധി, ഇങ്ങനെയും ഒരു കലാലയ തിരഞ്ഞെടുപ്പ്

ശുദ്ധജലം മുതല്‍ ലൈബ്രറി വികസനം വരെ; വാഗ്ദാനങ്ങള്‍ നിരവധി, ഇങ്ങനെയും ഒരു കലാലയ തിരഞ്ഞെടുപ്പ്

Keywords : Kumbala, Election, College, Kasaragod, Education, College Union, Kumbala Academy, Kumbala academy students council election.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia