city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബശ്രീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 28/05/2015) കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡവലപ്‌മെന്റ് പ്രാക്‌സിസില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു. ,മുംബൈയിലെ ഡാറ്റാ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി(ടി.ഐ.എസ്.എസ്) സഹകരിച്ച് കുടുംബശ്രീ, കേരളത്തില്‍ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കോഴ്‌സ് നടത്തുന്നത്.

കുടുംബശ്രീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നു
ആദ്യ ബാച്ച് ക്ലാസ്സുകള്‍  തിരുവനന്തപുരം ലയോള കോളേജില്‍ ജൂലൈ യില്‍ ആരംഭിക്കും. അപേക്ഷാഫോറം  കുടുംബശ്രീയുടെ വെബ്‌സൈറ്റായ ംംം.സൗറൗായമവെൃലല.ീൃഴ   ലഭ്യമാണ്.   അപേക്ഷ ഇ-മെയില്‍ വഴിയോ തപാല്‍ വഴിയോ അയക്കാം. രണ്ട് വര്‍ഷമെങ്കിലും കുടുംബശ്രീയില്‍  അംഗത്വമുളള ബിരുദധാരികള്‍, അഞ്ച് വര്‍ഷം കുടുംബശ്രീയില്‍ പ്രവര്‍ത്തനപരിചയമുളള  അംഗങ്ങളുടെ പെണ്‍മക്കള്‍, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍, എന്നിവര്‍ക്ക്  കോഴ്‌സിന് അപേക്ഷിക്കാം.  പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കും.

മലയാളത്തിലുളള എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.  പ്രവേശന പരീക്ഷ ജൂണ്‍ മൂന്നാം വാരം നടത്തും. തിരുവനന്തപുരം , എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍.  കോഴ്‌സ് സൗജന്യമാണ്.  താമസത്തിനും ഭക്ഷണത്തിനുമുളള ചെലവ് സ്വയം വഹിക്കണം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  ടി.ഐ.എസ്.എസ് ന്റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും.

കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും രേഖപ്പെടുത്താനും  പ്രാപ്തരായ  ഒരു കൂട്ടം  കമ്മ്യൂണിറ്റി റിസര്‍ച്ചേഴ്‌സിനെ വാര്‍ത്തെടുക്കുക എന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം.  അക്കാദമി സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകളിലും  കുടുംബശ്രീ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഡോക്യുമെന്റേഷന്‍ വിഭാഗത്തിലും പ്രൊജക്ടുകളിലും  ജോലി സാധ്യത ഉറപ്പാക്കുന്ന  വിധമാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  Kasaragod, Kerala, Kudumbasree, Course, Education,  College. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia