'ജോറന്നെ' കൊറഗ ഊരിലെ പഠനം; മലയാളം പഠിപ്പിക്കാൻ കുടുംബശ്രീ
Nov 6, 2021, 20:00 IST
കാസർകോട്: (www.kasargodvartha.com 06.11.2021) കൊറഗ പ്രത്യേക പദ്ധതി വഴി ഊരുകളില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്റെ തനത് പദ്ധതിയായ 'ജോറ് മലയാളം' മികച്ച പ്രതികരണം നേടി മുന്നേറുന്നു. കൊറഗ വിഭാഗത്തിനിടയില്‍ സമഗ്ര ഭാഷാ പഠന പരിശീലനത്തിലേക്കുള്ള കാല്‍വെപ്പാണ് പദ്ധതി. ജില്ലയിലെ കൊറഗ ഊരുകളില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രായഭേദമന്യേ നൂറില്‍പരം പഠിതാക്കള്‍ ഉണ്ട്.
മലയാളം അധ്യാപകര്‍ പ്രതിമാസം രണ്ട് മണിക്കൂര്‍ നീളുന്ന നാല് ക്ലാസുകളാണ് നല്‍കുന്നത്. പ്രാദേശിക ഭാഷകള്‍ക്കൊപ്പം തന്നെ മലയാള ഭാഷയെ കൂടി ജീവിത ശീലത്തിന്റെ ഭാഗമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ടത്തില്‍ അക്ഷര പരിശീലനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. പ്രതിമാസ പരീക്ഷകള്‍, ചര്‍ചാ ക്ലാസുകള്‍, കഥ-കവിതാ പരിചയ വേദികള്‍ എന്നിവ ആലോചനയിലാണ്. സമ്പൂര്‍ണ മലയാളീകരണം എന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതി തയാറാക്കി പരിശീലനം നല്‍കി മൂല്യനിര്‍ണയം നടത്തി സര്‍കാര്‍ അംഗീകൃത സെർടിഫികറ്റോടു കൂടിയ കോഴ്സ് എന്ന ആശയമാണ് കുടുംബശ്രീക്കുള്ളതെന്നും 2020 ഫെബ്രുവരിയില്‍ ആരംഭിച്ച പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ പറഞ്ഞു.
Keywords: Kerala, Kasaragod, News, Malayalam, Kudumbasree, Education, Kudumbashree project to teach Malayalam in Koraga colony