city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചീമേനി എഞ്ചിനീയറിംഗ് കോളജില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ചീമേനി: (www.kasargodvartha.com 03/03/2016) ചീമേനി എഞ്ചിനീയറിംഗ് കോളജില്‍ കെ എസ് യുവിന്റെ കൊടിമരം നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

കോളജ് ക്യാമ്പസില്‍ കെ എസ് യു സ്ഥാപിച്ച കൊടിമരം എസ് എഫ് ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി ആരോപിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ സംഘടിക്കുകയും എസ് എഫ് ഐയുടെ കൊടിമരം നശിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരും നാലാം വര്‍ഷ വിദ്യാര്‍ത്ഥികളുമായ ആര്‍ എസ് സുമേഷ് (22), വീരജ് വിജയ് (22), രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ പി വി നിധീഷ് (19) ശരത്ത് (19) എന്നിവരെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയിലും നാല് കെഎസ് യു പ്രവര്‍ത്തകരെ പയ്യന്നൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് ചീമേനി പോലീസും സ്ഥലത്തെത്തിയിരുന്നു.

ചീമേനി എഞ്ചിനീയറിംഗ് കോളജില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Keywords : SFI, KSU, Clash, Cheemeni, College, Education, Students, Injured, Hospital, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia