എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങളും തീരുമാനങ്ങളും: കെ എസ് യു
Jul 12, 2019, 15:44 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.07.2019) എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങളും തീരുമാനങ്ങളുമാണെന്ന് കെ എസ് യു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ അബ്രഹാം പറഞ്ഞു. ഈ വര്‍ഷത്തെ കെ എസ് യു തൃക്കരിപ്പൂര്‍ മേഖലാതല അംഗത്വ വിതരണോദ്ഘാടനം ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ കെ എസ് യു ശക്തമായ പോരാട്ടം നടത്തും. സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചടങ്ങില്‍ വൈസ് പ്രസിഡണ്ട് എ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എ വി വരുണ്‍രാജ്, രതീഷ് ഞെക്ലി, എം വൈഷ്ണവ് നാഥ്, ടി രിസ്വാന്‍, എസ് ദേവരാഗ്, വി എം സാന്ദ്ര, എം മുഷ്താഖ്, കാര്‍ത്തിക് രാജ്, എ ജി അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടന്ന് വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനും നടന്നു.
കെ എസ് യു യൂണിറ്റ് ഭാരവാഹികളായി കാര്‍ത്തികരാജ് (പ്രസിഡണ്ട്), എം. ഫാത്വിമ, ടി. മിന്‍ഹത്ത്, എ ജി യുസൈറ (വൈസ് പ്രസിഡണ്ടുമാര്‍), എസ് ദേവരാജ്, എന്‍ ജഹാന (സെക്രട്ടറി), എം. വൈഷ്ണവ് (ജോ. സെക്രട്ടറി), പി. സാഹിര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, LDF, Education, KSU, KSU against LDF Govt.
< !- START disable copy paste -->