city-gold-ad-for-blogger

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ ഫെബ്രുവരി 14 മുതൽ

കാസർകോട്: (www.kasargodvartha.com 12.02.2021) കേരള സ്‌കൂൾ ടീച്ചേർസ് യൂണിയൻ (കെ എസ് ടി യു) സംസ്ഥാന കമിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥ ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'വീണ്ടെടുക്കാം നവ കേരളത്തിൻറെ പൊതു വിദ്യാഭ്യാസം' എന്ന പ്രമേയത്തിലാണ് ജാഥ. കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ല വാവൂർ നായകനും ജനറൽസെക്രടറി കരിം പടുകുണ്ടിൽ ഉപനായകനുമാണ്. 24ന് അധ്യാപക റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും.

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ ഫെബ്രുവരി 14 മുതൽ

ഞായറാഴ്ച വൈകീട്ട് 3 ന് പുതിയ ബസ് സ്റ്റാൻഡിന് സമീപം ഒപ്പു മരച്ചുവട്ടിൽ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി ജാഥ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ ടി ഇ അബ്ദുല്ല അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി സി പി ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. എ അബ്ദുർറഹ്‌മാൻ, കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എംഎൽഎ സംബന്ധിക്കും. ജില്ലാതല സമാപനം വൈകിട്ട് 6 മണിക്ക് തൃക്കരിപ്പൂരിൽ സിപി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

അധ്യാപക, വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ നിസ്സംഗ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു കോടി ചെലവഴിച്ച് 141 മണ്ഡലങ്ങളിൽ പ്രഖ്യാപിച്ച സ്കൂൾ കെട്ടിടങ്ങളിൽ പകുതിപോലും പൂർത്തിയായിട്ടില്ലെന്നും മൂന്നുകോടിയുടെ 386 വിദ്യാലയങ്ങളിൽ പൂർത്തിയായത് 48 എണ്ണവും ഒരു കോടിയിൽ പെട്ട 446 എണ്ണത്തിൽ അറുപതിൽ താഴെയാണ് പൂർത്തിയായതെന്നും നേതാക്കൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ മൂസാ ബി ചെർക്കള, കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ സി അത്വാഉല്ല, എ ജി ശംസുദ്ദീൻ, ഗഫൂർ ദേളി, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് , ആസിഫ് നായന്മാർമൂല സംബന്ധിച്ചു.

Keywords:  Education, KSTU, Protect, Kasaragod, Kerala, News, KSTU Education Protection Jatha from 14th February.

< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia