city-gold-ad-for-blogger

കെആർഎസ്എംഎ വിജയോത്സവം ബുധനാഴ്ച നെല്ലിക്കട്ടയിൽ; വിദ്യാർഥികളെയും അധ്യാപകരെയും അനുമോദിക്കും

KRSMA Vijolsavam to Honor Top-Performing Students and Teachers in Kasaragod on Wednesday
KasargodVartha Photo

● പി.ബി.ആർ ഹാളിലാണ് പരിപാടി.
● എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും.
● റോബോട്ടിക് പ്രസന്റേഷനും ട്രെയിനിംഗ് പ്രോഗ്രാമും നടക്കും.

കാസർകോട്: (KasargodVartha) കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ (കെആർഎസ്എംഎ) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിജയോത്സവം ബുധനാഴ്ച (28.08.2025) നെല്ലിക്കട്ട പി.ബി.ആർ ഹാളിൽ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ഓരോ വിദ്യാലയങ്ങളിലെയും മികച്ച അധ്യാപകരെയും മറ്റ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയുമാണ് ചടങ്ങിൽ അനുമോദിക്കുന്നത്.

രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 10ന് റോബോട്ടിക് പ്രസന്റേഷനും 10.30ന് ടീച്ചേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമും നടക്കും. 12 മണിക്ക് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ വിജയോത്സവം ഉദ്ഘാടനം ചെയ്യും. കെആർഎസ്എംഎ ജില്ലാ പ്രസിഡന്റ് എം.എ. മക്കാർ അധ്യക്ഷത വഹിക്കും.

വിദ്യാലയങ്ങൾക്കുള്ള അവാർഡുകൾ സി.എച്ച്. കുഞ്ഞമ്പു എംഎൽഎ വിതരണം ചെയ്യും. അധ്യാപകർക്കുള്ള അവാർഡ് കെആർഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പൂലക്കാൽ നൽകും. കെആർഎസ്എംഎ സംസ്ഥാന പ്രസിഡന്റ് രാഘവ ചേരാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം പി.ബി. ഷെഫീഖ് മുഖ്യാതിഥിയായിരിക്കും.

ചടങ്ങിൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്രിയ, ജില്ലാ പഞ്ചായത്ത് അംഗം എം. ശൈലജ, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ജയിംസ്, ചെങ്കള പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അൻസിഫ അർഷാദ്, പിബിഎം സ്കൂൾ പിടിഎ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, കെആർഎസ്എംഎ ജില്ലാ ട്രഷറർ സി.എ. ദേവസ്യ, സെക്രട്ടറി മൊയ്തീൻ കുഞ്ഞി കാമിൽ എന്നിവർ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷൻ ഭാരവാഹികളായ രാഘവ ചേരാൽ, എൻ. ബാലചന്ദ്രൻ, കെ. മൊയ്തീൻകുഞ്ഞി, നസീം മണിമുണ്ട, യു.എം. റിയാസ്, നിസാം ബോവിക്കാനം എന്നിവർ പങ്കെടുത്തു.
 

വിജയികളെ അനുമോദിക്കാനുള്ള ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? കമന്റ് ചെയ്യൂ.

Article Summary: KRSMA to honor top students and teachers in Kasaragod.

#Kasaragod #KRSMA #Education #Students #Teachers #AwardCeremony

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia