city-gold-ad-for-blogger

വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി വിജയരഥം കരിയര്‍ ഗൈഡന്‍സ് ക്ലാസ്

ചെര്‍ക്കള: (www.kasargodvartha.com 18/04/2015) ചെങ്കള പഞ്ചായത്ത് ദുബൈ കെ.എം.സി.സി നടപ്പിലാക്കുന്ന വിജയരഥം പരിപാടിയുടെ ഭാഗമായി എം.എസ്.എഫ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ച് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ അനുഗ്രഹമായി.

പരിപാടിയില്‍ 500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പരിപാടിക്ക് സമാപനം കുറിച്ച് ക്വിസ് മത്സരവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ജില്ലാ ട്രഷറര്‍ മുനീര്‍ പി ചെര്‍ക്കള അധ്യക്ഷത വഹിച്ചു.

തബ്ഷീര്‍ സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മുഹമ്മദ്കുഞ്ഞി കടവത്ത്, പി.ഡി.എ. റഹ് മാന്‍, ജെ.പി ദാരിമി, അബ്ദുല്‍ ഖാദര്‍ സി.എം, ഷാനിഫ് നെല്ലിക്കട്ട, സുഫൈജ് ചെങ്കള, സമീര്‍ പൊടിപ്പള്ളം, ഹക്കീം ബേര്‍ക്ക, നഫീദ് പയോട്ട, ഉനൈസ് മാര, മുര്‍ഷിദ് ആലംപാടി, ഖാലിദ് ഷാന്‍ ചെങ്കള, സുലൈം ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു.

കരിയര്‍ ഗൈഡന്‍സ് ക്ലാസിന് ഇബ്രാഹിം പള്ളങ്കോടും, ക്വിസ് മത്സരത്തിന് എ.ബി കുട്ടിയാനവും നേതൃത്വം നല്‍കി. ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് ഐ.ടി.വിങ്ങ് ചെയര്‍മാന്‍ മുഷ്താക്ക് ചെര്‍ക്കള നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി വിജയരഥം കരിയര്‍ ഗൈഡന്‍സ് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി വിജയരഥം കരിയര്‍ ഗൈഡന്‍സ് ക്ലാസ്

Keywords : Kasaragod, Kerala, Cherkala, MSF, Class, Inauguration, Education, Career Guidance class. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia