city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവ ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾക്ക് ഡോ. കെ എം അബൂബക്കർ എൻഡോവ്മെന്റ് പുരസ്കാരം

Dr. Muhammad Nihad and Ayishath Nida receive KM Aboobacker Award
Photo: Arranged

● റീജനറേറ്റീവ് മെഡിസിനിലാണ് നിഹാദിൻ്റെ ഡോക്ടറേറ്റ് ഗവേഷണം.
● മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഗവേഷകയാണ് നിദ.
● മുനിസിപ്പൽ ചെയർമാൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
● നിരവധി ജേർണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു

(KasargodVartha) സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കാസർകോട് ജില്ല ചാപ്റ്റർ നൽകുന്ന ഡോ. കെ എം അബൂബക്കർ എൻഡോവ്മെന്റ് അവാർഡിന് ഈ വർഷം രണ്ടു യുവ ശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തു. കാസർകോട് ചൂരി സ്വദേശി ഡോ മുഹമ്മദ്‌ നിഹാദ്, പട്ല സ്വദേശി നിദ എന്നിവർക്കാണ് പുരസ്കാരം.

പ്രമേഹ ചികിത്സക്ക് നിദാനമായേക്കാവുന്ന കണ്ടുപിടിത്തത്തിന് റീജനറേറ്റീവ് മെഡിസിനിൽ യെനെപോയ യൂണിവേഴ്സിറ്റിയിൽ നിന്ന് കഴിഞ്ഞ മാസം റീജനറേറ്റീവ് മെഡിസിൻ വകുപ്പ് മേധാവി ഡോ. ബിപാഷാ ബോസിന്റെ മേൽനോട്ടത്തിൽ നടത്തിയ കണ്ടുപിടുത്തത്തിനാണ് ഡോക്ടറേറ്റ് ലഭിച്ച ഗവേഷകനാണ് ഡോ. നിഹാദ്. 

കാസർകോട് ഗവ കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദമെടുത്ത് മണിപാൽ യൂണിവേഴ്സിറ്റി യിൽ നിന്ന് റീജനറെറ്റീവ് മെഡിസിനിൽ ബിരുദാനന്തര ബിരുമെടുത്ത ഈ യുവ ശാസ്ത്രജ്ഞൻ തുടർന്ന് ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ശരീരത്തിലെ ഏത് കോശവുമായും മാറാൻ കഴിയുന്ന മൂല കോശങ്ങളെ അരാക്കിഡോണിക് ആസിഡിന്റെ സഹായത്തോടെ പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളായി വളർത്താൻ സാധിക്കുമെന്ന ഈ ഗവേഷകന്റെ ദൂര വ്യാപക ഫലം ഉളവാക്കാവുന്ന കണ്ടെത്തൽ ഭാവിയിൽ പ്രമേഹ ചികിത്സയിൽ ആശാവഹമായ മാറ്റങ്ങൾക്ക് വഴിവെക്കും.

നിരവധി അന്താരാഷ്ട്ര ജേർനലുകളിൽ ഡോ. മുഹമ്ദ് നിഹാദിന്റെ ശാസ്ത്രീയ ലേഖനങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാരത സർകാറിന്റെ ഗ്രാന്റ് നേടി അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നടന്ന ഗവേഷക സമ്മേളനങ്ങളിൽ പ്രാബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

പട്ല സ്വദേശിനിയായ ആയിഷത്ത് നിദ ഫ്രഞ്ച് നാഷണൽ സെൻ്റർ ഫോർ സയൻ്റിഫിക് റിസർച്ചിൻ്റെ കീഴിൽ ടുളുസിലുള്ള ജിയോ സയൻസ് എൻവിറോൺമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ ജിയോളജിയിൽ ഗവേഷകയാണിപ്പോൾ.

കാസർകോട് ഗവ കോളജിൽ നിന്ന് ബി.എസ്.സി. ജിയോളജി പഠിച്ച ശേഷം കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് മറൈൻ ജിയോളജിയിൽ ബിരുദാനന്തര പഠനം പൂർത്തിയാക്കിയ നിദക്ക് തന്റെ തിരഞ്ഞെടുക്കപ്പെട്ട ഗവേഷണത്തിന് ഒരു കോടി രൂപ വിലവരുന്ന പുകൾപെറ്റ മേരി ക്യൂറി ഫെലോഷിപ്പ് ലഭിക്കുകയായിരുന്നു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്, നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, IRIS സീസ്മോളജി തുടങ്ങിയ രാജ്യത്തെ മികവുറ്റ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിൽ പരിശീലനങ്ങളിലും ശില്പശാലകളിലും പങ്കെടുത്ത നിദയുടെ ശ്രദ്ധേയമായ അക്കാദമിക മികവാണ് മേരി ക്യൂറി ഫെലോഷിപ്പിന് അർഹയാക്കിയത്.

മെയ്‌ 13 ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചു നടക്കുന്ന കരിയർ മാർഗദർശക ക്യാമ്പിൽ വെച്ച് ഇരുവർക്കും മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം എൻഡോവ്മെന്റ് അവാർഡുകൾ സമ്മാനിക്കുമെന്നു സിജി ജില്ല ചാപ്റ്റർ പ്രസിഡന്റ്‌ വി കെ പി  ഇസ്മായിൽ ഹാജി, സെക്രട്ടറി എം സുഹൈൽ എന്നിവർ അറിയിച്ചു.

യുവ ശാസ്ത്രജ്ഞരുടെ ഈ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തിക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Dr. KM Aboobacker Endowment Award by CIGI Kasaragod will be awarded to young scientists Dr. Mohammed Nihad for his diabetes research and Nida for her research in marine geology. The awards will be presented on May 13th in Kasaragod.

#YoungScientists, #KeralaAwards, #DiabetesResearch, #MarineGeology, #KasaragodNews, #CIGI

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia