ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റിയുടെ സ്‌നേഹ സംഗമം ശ്രദ്ധേയമായി
Jun 8, 2016, 11:00 IST
മുക്കൂട്: (www.kasargodvartha.com 08.06.2016) ഖിദ്മത്തുല്‍ ഇസ്ലാം റിലീഫ് ആന്‍ഡ് ചാരിറ്റി (കെ ഐ ആര്‍ സി) സംഘടിപ്പിച്ച സ്‌നേഹ സംഗമം മുക്കൂട് ഗവ എല്‍ പി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും, അധ്യാപകരും അടക്കം നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് അഡ്മിഷന്‍ നേടിയ മുഴുവന്‍ കുട്ടികള്‍ക്കും കെ ഐ ആര്‍ സിയുടെ സ്‌കൂള്‍ബാഗും, കിറ്റും വിതരണം ചെയ്തു.
സ്‌കൂളിലേക്ക് സംഘടനയുടെ വക ഫാനും വിതരണം ചെയ്തു. യോഗത്തില്‍ പി ടി എ വൈസ് പ്രസിഡണ്ട് മൂസ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ദാമോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹമീദ്, പ്രീത, എന്‍ പി എ സലാം, രവീന്ദ്രന്‍ മാഷ് സംസാരിച്ചു. സത്യന്‍ മാഷ് നന്ദി പറഞ്ഞു.
കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ബാഗ് കെ ഐ ആര്‍ സി വൈസ് പ്രസിഡണ്ട് ആര്‍ അബ്ദുര്‍ റഹ് മാനും, കോര്‍ഡിനേറ്റര്‍ സി എം സുലൈമാനും ചേര്‍ന്ന് കൈമാറി. ഫാന്‍ വിതരണം കെ ഐ ആര്‍ സി പ്രസിഡണ്ട് ഫൈസല്‍ എം നിര്‍വഹിച്ചു.
ഇത്തരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നാട്ടിലെ പരസ്പര ഐക്യവും അഖണ്ഡതയും, സമാധാനവും നിലനിര്‍ത്താന്‍ സഹായിക്കുമെന്നും, ഇതു പോലെയുളള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ തുടരുമെന്നും കെ ഐ ആര്‍ സി ജനറല്‍ സെക്രട്ടറി റസീല്‍ എം പറഞ്ഞു.
Keywords : Committee, inauguration, Students, Education, KIRC Mukkod.