ശിശുദിനാഘോഷം: കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് വെള്ളിക്കോത്ത് സ്വദേശിനി
Nov 14, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14/11/2015) സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷ പരിപാടിയിലേക്കു കുട്ടികളുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് വെള്ളിക്കോത്ത് സ്വദേശിനി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണ പ്രഭാകറിനാണ് ഈ നേട്ടം.
സംസ്ഥാന ഗവര്‍ണറും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലെ മുഖ്യ പ്രാസംഗികയുടെ ചുമതല അപര്‍ണയ്ക്കു ലഭിക്കും. തുറന്ന ജീപ്പില്‍ പോലീസ്, അശ്വാരൂഢസേന എന്നിവയുടെ അകമ്പടിയോടെ നഗരത്തിലൂടെ ആനയിക്കും. നേരത്തെ കുട്ടികളുടെ പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോക്യുമെന്ററി സംവിധായകന്‍ വെള്ളിക്കോത്തെ പ്രഭ അജാനൂര്‍- ബി.സി ശോഭന ദമ്പതികളുടെ മകളാണ്.
Keywords : Kanhangad, School, Student, Education, Kasaragod, Children's Speaker, Vellikkoth, Aparna Prabhakar, Kid's speaker from Vellikkoth.