city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Third rank | ഈ വീട്ടിലേക്ക് വീണ്ടും റാങ്കിന്റെ മധുരം; ആദ്യം ജ്യേഷ്ഠത്തി, ഇപ്പോൾ അനുജത്തി; കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിഎ ഇകണോമിക്‌സിൽ 3-ാം റാങ്ക് നേടി ഖദീജത് ബുശ്റ

കാസർകോട്: (www.kasargodvartha.com) കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിഎ ഇകണോമിക്‌സിൽ മൂന്നാം റാങ്ക് നേടി കാസർകോട് സ്വദേശി അഭിമാനമായി. ചൗക്കി കുന്നിലിലെ ഖദീജത് ബുശ്റയാണ് 92.63 ശതമാനം മാർകോടെ വിജയം കൊയ്തത്. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് വിദ്യാർഥിനിയാണ്.
                                               
Third rank | ഈ വീട്ടിലേക്ക് വീണ്ടും റാങ്കിന്റെ മധുരം; ആദ്യം ജ്യേഷ്ഠത്തി, ഇപ്പോൾ അനുജത്തി; കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിഎ ഇകണോമിക്‌സിൽ 3-ാം റാങ്ക് നേടി ഖദീജത് ബുശ്റ
    
ഹോടെൽ വ്യാപാരി ബി അബ്ബാസ് - നസിയ ദമ്പതികളുടെ മകളാണ്. ബുശ്റയുടെ സഹോദരി ആഇശത് അസൂറ നേരത്തെ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിഎ മലയാളം രണ്ടാം റാങ്കും കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് എം എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്കും നേടിയിരുന്നു. അതിന് പിന്നാലെ അനുജത്തിയും റാങ്ക് കരസ്ഥമാക്കിയതോടെ കുടുംബം ഏറെ ആഹ്ലാദത്തിലാണ്.

കാസർകോട് ജിഎച്എസ്എസിൽ നിന്ന് 99 ശതമാനം മാർക് നേടിയാണ് ബുശ്റ എസ്എസ്എൽസി വിജയിച്ചത്. പ്ലസ് ടുവിൽ കുമ്പള ജിഎച്എസ്എസിൽ നിന്ന് 95 ശതമാനം മാർക്‌ നേടി. ഡിഗ്രിയിൽ അതിലേറെ നേട്ടത്തോടെ വിജയം ആവർത്തിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കി. നേട്ടത്തിൽ ഏറെ ആഹ്ലാദം തോന്നുവെന്ന് ബുശ്റ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഇനിയും ഉന്നതങ്ങൾ കീഴടക്കാനാണ് ബുശ്റയ്‌ക്ക് താത്പര്യം.

Keywords: News, Kerala, Kasaragod, Top-Headlines, Appreciate, Rank, Education, Examination, Kannur University, Student, Chowki, Khadeejath Bushra, Khadeejath Bushra bagged third rank in Kannur University examination.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia