city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഠനത്തിന്റെ ലക്ഷ്യം ഒന്നായിരിക്കണം: ഡോ ഖാദര്‍ മാങ്ങാട്

കാസര്‍കോട്: (www.kasargodvartha.com 18.04.2016) പഠിക്കുമ്പോള്‍ തന്നെ ഭാവിയില്‍ താന്‍ എന്താവണമെന്ന് ഓരോ വിദ്യാര്‍ത്ഥിയും പ്രതിജ്ഞയെടുത്താല്‍ മാത്രമേ ലക്ഷ്യപ്രാപ്തിയിലെത്താന്‍ കഴിയുകയുള്ളൂവെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. കെസെഫിന്റെ (കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് സോഷ്യോ എക്കണോമിക് ഫോറം) നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ക്ക് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനവും വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം നുള്ളിപ്പാടി ഹോട്ടല്‍ ഹൈവേ കാസിലെ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഠനത്തിന്റെ ലക്ഷ്യം ഒന്നായിരിക്കണം: ഡോ ഖാദര്‍ മാങ്ങാട്
പഠിക്കുമ്പോള്‍ എനിക്ക് ഐ എ എസ് കിട്ടണമെന്നാഗ്രഹിച്ചുവെങ്കിലും ഇടയ്ക്ക് ഗള്‍ഫ് മോഹം കയറിയതോടെ പ്ലസ്ടുവിലെത്തിയപ്പോള്‍ തോറ്റു. പരീക്ഷയിലെ പരാജയവും വിസ കിട്ടാത്തതിന്റെ നിരാശയും വീണ്ടും പഠിക്കണമെന്ന വാശിയിലാക്കി. പഠിത്തം കൊണ്ട് ഐ എ എസ് കിട്ടിയില്ലെങ്കിലും ഇവിടെം വരെ എത്താനും കഴിഞ്ഞ തവണ ഐ എ എസുമാരെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ എത്താനായെന്നും അദ്ദേഹം നര്‍മത്തോടെ പറഞ്ഞു.

വിദ്യാഭ്യാസം കൊണ്ട് എവിടെയും എത്താനും ഉയര്‍ത്ത പദവി വഹിക്കാനും കഴിയുമെന്നും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കൈമാറ്റം നിര്‍വഹിച്ച് സംസാരിച്ച ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ വിദ്യാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. കെസെഫ് ചെയര്‍മാന്‍ ബി. എ മഹ് മൂദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മാധവന്‍ അണിഞ്ഞ സ്വാഗതം പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ശരീഫ്, കോര്‍ഡിനേറ്റര്‍ മൗവ്വല്‍ മാമു, ബേവിഞ്ച അബ്ദുല്ല, കെ വി രവി, ഹസൈനാര്‍ തോട്ടുംഭാഗം, ഷൗക്കത്ത് പൂച്ചക്കാട്, എന്‍ എ അബൂബക്കര്‍, കെ വി എസ് ബാലകൃഷണന്‍, ഹംസ തൊട്ടി, എം എ ലത്വീഫ്, ബാലന്‍ മുണ്ടക്കൈ, വേണു കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords : Kasaragod, Endosulfan-victim, House, KESEF, Inauguration, Programme, Education, Prof Kader Mangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia