Opposition | 5, 8 ക്ലാസുകളിൽ ഇനി ഓള്‍ പാസ് വേണ്ട, വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതി നടപ്പിലാക്കണമെന്ന് കേന്ദ്രം; പറ്റില്ലെന്ന് കേരളവും തമിഴ്‌നാടും
● വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതി 2019 ലാണ് നിലവിൽ വന്നത്
● 16 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ ഭേദഗതി നടപ്പിലാക്കിയിട്ടുണ്ട്
● കേരളവും തമിഴ്‌നാടും ഈ ഭേദഗതിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു
തിരുവനന്തപുരം / ചെന്നൈ: (KasargodVartha) അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ മൊത്തത്തിൽ പാസാക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ വിയോജിച്ച് കേരളവും തമിഴ്നാടും. രാജ്യത്ത് കേന്ദ്രസർക്കാർ നടപ്പിലാക്കിയ 2019ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതിയോട് യോജിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കേരളവും തമിഴ്നാടും.
കേന്ദ്രസർക്കാർ നിയമം കർശനമായി നടപ്പിലാക്കണമെന്ന ആവശ്യപ്പെട്ടതോടെയാണ് സംസ്ഥാന സർക്കാറുകൾ എതിർപ്പുമായി രംഗത്തുവന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതി 16 സംസ്ഥാനങ്ങളും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും നടപ്പിലാക്കിയപ്പോൾ കേരളം മുഖം തിരിച്ചു നിൽക്കുന്നതിനെതിരെയാണ് കേന്ദ്രസർക്കാർ ഇപ്പോൾ നിയമം നടപ്പിലാക്കാൻ കർശന നിർദേശം നൽകിയിരിക്കുന്നത്.
വാർഷിക പരീക്ഷകൾക്ക് ശേഷം അടുത്ത ക്ലാസിലേക്ക് പ്രവേശിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ മാർക്ക് നേടുന്നതിൽ അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ പരാജയപ്പെട്ടാൽ അവരെ പാസാക്കേണ്ടതില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. പൊതു പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് രണ്ടുമാസത്തിനകം വീണ്ടും പരീക്ഷ നടത്തണമെന്നും ഇതിലും മിനിമം മാർക്ക് നേടുന്നതിൽ പരാജയപ്പെടുത്താൻ ഒരു കാരണവശാലും ഉയർന്ന ക്ലാസിലേക്ക് പ്രവേശനം നൽകരുതെന്നുമാണ് ഭേദഗതിയിലുള്ളത്.
എന്നാൽ സ്കൂളിൽ കുട്ടികളെ തോൽപ്പിക്കുന്നത് അഭികാമ്യമല്ലെന്ന നിലപാടിലാണ് കേരളവും തമിഴ്നാടും. ഏറ്റവും കുറവ് വാങ്ങുന്ന കുട്ടികളെ പാസാകാനും, പഠനം മെച്ചപ്പെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. വിദ്യാഭ്യാസ മന്ത്രി കെ ശിവൻകുട്ടിക്കും ഇതേ അഭിപ്രായമാണുള്ളത്. അദ്ദേഹം ഇത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
#KeralaEducation #TamilNaduEducation #RTEAct #EducationPolicy #NoFailPolicy #SchoolExams