city-gold-ad-for-blogger

റെഡ് അലർട്ട് അവധികളും പാഠഭാഗങ്ങൾ പൂർത്തിയാക്കാതെയും സ്കൂളുകളിൽ അർദ്ധ വാർഷിക പരീക്ഷകൾക്ക് തുടക്കം

Students in school uniform walking to an exam center in Kerala.
Representational Image generated by Gemini

● ആകെ 30 ദിവസത്തോളം മാത്രമാണ് ക്ലാസ് നടന്നത്.
● യുപി, ഹൈസ്കൂൾ, പ്ലസ് ടു പരീക്ഷകളാണ് തുടങ്ങിയത്.
● സ്കൂൾ അവധി ജൂലൈ മാസത്തിലേക്ക് മാറ്റുന്ന ചർച്ച നടന്നില്ല.
● വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

കാസർകോട്: (KasargodVartha) ജൂൺ രണ്ടിന് പുതിയ അധ്യായന വർഷം ആരംഭിച്ചത് മുതൽ ഇന്നുവരെ തോരാതെ പെയ്ത മഴയിലും, റെഡ് അലർട്ടുകളിലും സ്കൂളുകളിൽ ക്ലാസുകൾ പ്രവർത്തിച്ചത് തുച്ഛമായ ദിവസങ്ങൾ മാത്രം. ഇതിനിടയിൽ ഓണപ്പരീക്ഷയുമെത്തി. പുസ്തകം ഒന്ന് തുറന്നു നോക്കുന്നതിനു മുമ്പേ എത്തിയ അർദ്ധ വാർഷിക പരീക്ഷയിൽ എന്ത് എഴുതണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് വിദ്യാർത്ഥികൾ.

ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസത്തിൽ കിട്ടിയ 45 ദിവസത്തെ അധ്യയന ദിനത്തിൽ 10 ദിവസത്തോളം റെഡ് അലർട്ട് പ്രമാണിച്ച് അവധിയായിരുന്നു. അതുകൊണ്ടുതന്നെ ആകെ സ്കൂൾ പ്രവർത്തി ദിവസമായി കിട്ടിയത് 30 ദിവസം മാത്രമാണ്. ഇതിനിടയിൽ തന്നെ വിദ്യാർത്ഥി സംഘർഷങ്ങളും, റാഗിംഗ് കേസുകളുമായി ബന്ധപ്പെട്ട് ക്ലാസുകൾ നഷ്ടപ്പെട്ടത് വേറെയും. മഴക്കെടുതികളിലെ അവധി കൂടാതെ വിശേഷങ്ങളിലെ അവധിയും, അസുഖം മൂലമുള്ള മെഡിക്കൽ അവധിയും വിദ്യാർത്ഥികൾക്ക് വേറെയുമുണ്ട്. എല്ലാംകൊണ്ടും ക്ലാസുകൾ ഒരുപാട് നഷ്ടപ്പെട്ട കണക്കുമായാണ് വിദ്യാർത്ഥികൾ ഓണപ്പരീക്ഷയെ വരവേൽക്കുന്നത്. യുപി, ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് ഓണപ്പരീക്ഷ ഇന്ന് (18/8/2025) തുടങ്ങുക. പരീക്ഷകൾ അവസാനിക്കുന്ന മുറയ്ക്ക് ഓണാവധിക്കായി സ്കൂളുകൾ പൂട്ടും.

കിട്ടിയ ദിവസങ്ങളിൽ പരീക്ഷയ്ക്ക് വരാവുന്ന പാഠ്യ വിഷയങ്ങളിൽ അധ്യാപകർ വേഗത്തിൽ ക്ലാസുകൾ എടുത്തിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിദ്യാർത്ഥികളെ ഓണപ്പരീക്ഷയ്ക്ക് സജ്ജമാക്കി എന്നതിലാണ് രക്ഷിതാക്കൾക്കുള്ള ആശങ്ക.

കാലവർഷം തുടക്കത്തിൽ സ്കൂൾ തുറക്കുന്നതും, ഒരുപാട് അവധികൾ നൽകേണ്ടി വരുന്നതും കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അവധികൾ ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി തന്നെ ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഒപ്പം സ്കൂളിലെ ക്ലാസുകൾ 'യു' ആകൃതിയിലാക്കി പിൻ ബെഞ്ച് സമ്പ്രദായം മാറ്റുന്നതിനെക്കുറിച്ചും സൂചന നൽകിയിരുന്നു. എന്നാൽ ഇതിലെ പ്രായോഗിക തടസ്സങ്ങൾ ചർച്ച അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചേരുകയും ചെയ്തു. സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തിലെ പുതിയ മെനുവിന്റെ കാര്യത്തിലും സ്കൂളുകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇതിനിടയിലൊക്കെയാണ് ഓണപ്പരീക്ഷ കടന്നുവരുന്നത്.

ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Schools in Kasaragod begin exams after multiple holidays.

#Kerala #Education #OnamExam #SchoolHolidays #Kasaragod #Students

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia