PSC Invited | കേരള പബ്ലിക് സര്‍വിസ് കമീഷന്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
*ഒറ്റത്തവണ രെജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും ജൂണ്‍ 19 വരെ സമര്‍പ്പിക്കാം
*യോഗ്യതാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം: (KasargodVartha) കേരള പബ്ലിക് സര്‍വിസ് കമീഷന്‍ (പി എസ് സി) വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 67 മുതല്‍ 122/2024 വരെ തസ്തികകളില്‍ലാണ് അപേക്ഷകള്‍ ക്ഷണിച്ചത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം മേയ് 15ലെ അസാധാരണ ഗസറ്റിലും www(dot)keralapsc(dot)gov(dot)in/notification ലിങ്കിലും ലഭ്യമാണ്. ഒറ്റത്തവണ രെജിസ്‌ട്രേഷനും ഓണ്‍ലൈന്‍ അപേക്ഷയും ജൂണ്‍ 19 വരെ സമര്‍പ്പിക്കാം. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്. തസ്തികകള്‍ ചുവടെ.
ജെനറല്‍ റിക്രൂട്‌മെന്റ്:
സിസ്റ്റം അനലിസ്റ്റ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രികല്‍) (സര്‍വകലാശാലകള്‍).
വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (അനിമല്‍ ഹസ്ബന്‍ഡറി):
അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്) (പൊതുമരാമത്ത് വകുപ്പ്); അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് 2 (സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍), എല്‍ഡി ക്ലര്‍ക് (തസ്തികമാറ്റം വഴി നിയമനം) (ജല അതോറിറ്റി).
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീചര്‍ (അറബിക്) എല്‍പിഎസ് (തസ്തികമാറ്റം വഴി) ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യുപിഎസ് (വിദ്യാഭ്യാസ വകുപ്പ്).
ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീചര്‍ (ഹിന്ദി), തയ്യല്‍ ടീചര്‍ (ഹൈസ്‌കൂള്‍), ഫിസികല്‍ എജുകേഷന്‍ ടീചര്‍ (ഹൈസ്‌കൂള്‍-മലയാളം മീഡിയം), ഡ്രോയിങ് ടീചര്‍ (ഹൈസ്‌കൂള്‍) (വിദ്യാഭ്യാസ വകുപ്പ്).
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (എസ് സി സി സി), ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 1/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (ഹിന്ദു നാടാര്‍), ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച് ഡി വി (വിമുക്ത ഭടന്മാര്‍) (എസ് സി/എസ് ടി), പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഉര്‍ദു (എസ്ടി) ബൈന്‍ഡര്‍ ഗ്രേഡ് 2 (എല്‍സി/എഐ/മുസ്ലിം).
ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (എസ് ടി) (ഹെല്‍ത് സര്‍വിസസ്) എന്‍ സി എ റിക്രൂട് മെന്റ് മോടോര്‍ ട്രാന്‍സ് പോര്‍ട് സബ് ഇന്‍സ്‌പെക്ടര്‍ (എല്‍ സി)/ആംഗ്ലോ ഇന്‍ഡ്യന്‍). വനിത പൊലീസ് കോണ്‍സ്റ്റബിള്‍ (മുസ്ലിം). വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ (എസ് സി), ഇലക്ട്രീഷ്യന്‍ (ഈഴവ/ബില്ലവ/തീയ/എസ് സി). ഡ്രോയിങ് ടീചര്‍ (ഹൈസ്‌കൂള്‍ മലയാളം മീഡിയം) (എസ് ഐ യു സി നാടാര്‍).
ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), പാര്‍ട് ടൈം ഹൈസ്‌കൂള്‍ ടീചര്‍ (ഹിന്ദി), പാര്‍ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീചര്‍ (ഹിന്ദി) (വിദ്യാഭ്യാസം), ലിഫ്റ്റ് ഓപറേറ്റര്‍ (വിവിധ വകുപ്പുകള്‍). ലബോറടറി അറ്റന്‍ഡര്‍ (ഹോമിയോപ്പതി). ഡഫേദാര്‍ (എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജ്). പ്രസ്മാന്‍-സര്‍വേ ആന്‍ഡ് ലാന്‍ഡ് റെകോഡ് സ് സ്പഷല്‍ റിക്രൂട് മെന്റ്, ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ടീചര്‍-സ്റ്റാറ്റിസ്റ്റിക്‌സ് (എസ് ടി), ഓവര്‍സിയര്‍ ഗ്രേഡ് 3/ഡ്രാഫ് റ്റ് സ് മാന്‍ ഗ്രേഡ് 3 (സിവില്‍)/ട്രേഡര്‍/വര്‍ക് സൂപ്രണ്ട് (എസ് സി/എസ് ടി) (ഹാര്‍ബര്‍ എന്‍ജിനീയറങ്).
ടീചര്‍ (ഹൈസ്‌കൂള്‍) ( എസ് ഐ എ യു സി നാടാര്‍/ഒബിസി/എല്‍സി/ആംഗ്ലോ ഇന്‍ഡ്യന്‍), മ്യൂസിക് ടീചര്‍ (ഹൈസ്‌കൂള്‍) (മുസ്ലീം), മ്യൂസിക് ടീചെര്‍ (ഹൈസ്‌കൂള്‍) (എല്‍സി/ആംഗ്ലോ ഇന്‍ഡ്യന്‍). ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീചര്‍-ഹിന്ദി (ഹിന്ദു നാടാര്‍/എല്‍ സി/ആംഗ്ലോ ഇന്‍ഡ്യന്‍/മുസ്ലിം), അറബിക്-എല്‍പിഎസ് (എസ് സി/എസ് സി സിസി/ധീവര) അറബിക്-എല്‍പിഎസ് (എസ് സി/എസ് ടി/ഹിന്ദു നാടാര്‍/ഇ/ടി/ബി/വിശ്വകര്‍മ/ധീവര), അറബിക്-എല്‍പിഎസ് (എസ് സി/എസ് ടി).