city-gold-ad-for-blogger

Convocation | കേരള കേന്ദ്ര സർവകലാശാലയുടെ എട്ടാമത് ബിരുദദാന ചടങ്ങ് 8ന്; വി എസ് എസ് സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍ മുഖ്യാതിഥി

Kerala Central University Convocation Press Conference
KasargodVartha Photo

● ബിരുദം കരസ്ഥമാക്കിയത് 851 വിദ്യാർത്ഥികൾ.
● 664 പേർ നേരിട്ട് പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
● 41 പേർക്ക് ബിരുദവും 727 പേർക്ക് ബിരുദാനന്തര ബിരുദവും നൽകും.
● 58 പേർക്ക് പിഎച്ച്ഡി ബിരുദവും 25 പേർക്ക് പിജി ഡിപ്ലോമാ ബിരുദവും നൽകും.

കാസർകോട്: (KasargodVartha) കേരള കേന്ദ്ര സർവകലാശാലയുടെ എട്ടാമത് ബിരുദദാന സമ്മേളനം മാർച്ച് എട്ടിന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണിക്കൃഷ്ണൻ നായർ മുഖ്യാതിഥിയായി പങ്കെടുക്കും. 

വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. വിൻസെന്റ് മാത്യു, രജിസ്ട്രാർ ഡോ.എം. മുരളീധരൻ നമ്പ്യാർ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. ആർ. ജയപ്രകാശ്, സർവകലാശാലയുടെ കോർട്ട് അംഗങ്ങൾ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കമ്മറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, ഡീനുമാർ, വകുപ്പു മേധാവികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിക്കും.

2024 ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 851 വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതിൽ 664 പേർ നേരിട്ട് പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 41 പേർക്ക് ബിരുദവും 727 പേർക്ക് ബിരുദാനന്തര ബിരുദവും 58 പേർക്ക് പിഎച്ച്ഡി ബിരുദവും 25 പേർക്ക് പിജി ഡിപ്ലോമാ ബിരുദവും നൽകും. പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുക്കുന്നത്. 

വെള്ള നിറത്തിലുള്ള വേഷമാണ് ധരിക്കുക. മുണ്ട്, പാന്റ്, പൈജാമ, കുർത്ത, ചുരിദാർ, സാരി എന്നിവ ധരിക്കാം. ഇതിന് പുറമെ ഷാളുമുണ്ടാകും. വിവിധ നിറങ്ങളിലുള്ള ഷാളുകളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികൾ, വിശിഷ്ടാതിഥികൾ, ഡീനുമാർ, സർവകലാശാലയുടെ കോർട്ട്, എക്സിക്യൂട്ടീവ് കൗൺസിൽ, അക്കാദമിക് കമ്മറ്റി അംഗങ്ങൾ, ഡീനുമാർ, സ്റ്റാറ്റിയൂട്ടറി ഓഫീസർമാർ, വകുപ്പ് അധ്യക്ഷന്മാർ, അധ്യാപകർ തുടങ്ങിയവർ വെവ്വേറെ നിറത്തിലുള്ള ഷാളുകളാണ് അണിയുക.

വിവിധ പഠന വകുപ്പുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗോൾഡ് മെഡൽ നൽകും. എൽഫ നഷീദ (ലിംഗ്വിസ്റ്റിക്‌സ്), അശ്വതി എ.പി. (മാത്തമാറ്റിക്‌സ്), അഞ്ജന പി.എസ് (മാനേജ്‌മെന്റ് സ്റ്റഡീസ്), അനില വി (കൊമേഴ്സ് ആന്റ് ഇന്റർനാഷണൽ ബിസിനസ്), സദി അനുഗ്ന റാവു (പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആന്റ് പോളിസി സ്റ്റഡീസ്) എന്നീ വിദ്യാർത്ഥികൾക്കാണ് മെഡൽ നൽകുന്നത്. 

പരിപാടിയുടെ വിജയത്തിനായി വൈസ് ചാൻസലർ ഇൻ ചാർജ്ജ് പ്രൊഫ. വിൻസെന്റ് മാത്യുവിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്തിവരികയാണ്. ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. വാർത്താസമ്മേളനത്തിൽ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. ആർ. ജയപ്രകാശ്, ഡീൻ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാർ, ഡീൻ സ്റ്റുഡന്റ്‌സ് വെൽഫെയർ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മറ്റി ചെയർമാൻ പ്രൊഫ. മനു, പബ്ലിക് റിലേഷൻസ് ഓഫീസർ കെ. സുജിത് തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

Kerala Central University's 8th convocation will be held on March 8. VSSC Director Dr. S. Unnikrishnan Nair is the chief guest. 851 students will receive degrees, including undergraduate, postgraduate, PhD, and PG diploma. Gold medals will be awarded to top performers. Traditional attire with white clothing and colorful shawls will be worn.

#KeralaCentralUniversity #Convocation #Graduation #UniversityEvent #Kasaragod #Education

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia