city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള അറബിക് ടീചേർസ് ഫെഡറേഷൻ 64-ാമത് സംസ്ഥാന സമ്മേളനം മാർച് 10,11,12ന് കാസർകോട് മുൻസിപൽ ടൗൺ ഹോളിൽ; ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോട്: (www.kasargodvartha.com 09.03.2022) കേരള അറബിക് ടീചേർസ് ഫെഡറേഷൻ 64-ാമത് സംസ്ഥാന സമ്മേളനം മാർച് 10,11,12 തീയതികളിൽ കാസർകോട് മുൻസിപൽ ടൗൺ ഹോളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ബഹുസ്വരത രാഷ്ട്ര എന്ന പ്രമേയവുമായി നടക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ, സാംസ്കാരിക, ഭാഷ, അനുസ്മരണ സമ്മേളനങ്ങളും നടക്കും.
      
കേരള അറബിക് ടീചേർസ് ഫെഡറേഷൻ 64-ാമത് സംസ്ഥാന സമ്മേളനം മാർച് 10,11,12ന് കാസർകോട് മുൻസിപൽ ടൗൺ ഹോളിൽ; ഒരുക്കങ്ങൾ പൂർത്തിയായി

വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാസർകോട് ജില്ലാ നേതൃസംഗമവും ഉച്ചയ്ക്ക് രണ്ടുമണിക്ക് അറബിക് സെമിനാറും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കെഎടിഎഫ് സംസ്ഥാന പ്രസിഡൻറ് എം പി അബ്ദുൽ ഖാദർ സമ്മേളന നഗരിയിൽ പതാക ഉയർത്തും. മൂന്ന് മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രടറി പി കെ ശാകിർ വിഷയാവതരണം നടത്തും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളോടുള്ള ആദര സൂചകമായി ഉദ്ഘാടന, പൊതുസമ്മേളനങ്ങൾ ഒഴിവാക്കി. വൈകുന്നേരം 4.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി ഉദ്ഘാടനം ചെയ്യും. എം പി അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. എ അബ്ദുർ റഹ്‌മാൻ മുഖ്യാതിഥിയായിരിക്കും. ഡോ. ഹുസൈൻ മടവൂർ മുഖ്യപ്രഭാഷണം നടത്തും. രാത്രി 7 30ന് സമ്പൂർണ സംസ്ഥാന കൗൺസിൽ മീറ്റ് ചേരും. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.



ശനിയാഴ്ച രാവിലെ വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ സൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിക്കും. സത്താർ പന്തല്ലൂർ, പി മുജീബ് റഹ്‌മാൻ പ്രഭാഷണം നടത്തും. 11 മണിക്ക് നടക്കുന്ന ഭാഷാസമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. മാഹിൻ ബാഖവി അധ്യക്ഷത വഹിക്കും. കേരള ഹജ് കമിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി പങ്കെടുക്കും. പി കെ ഫിറോസ്, ശാജിർഖാൻ കൊല്ലം, ടി കെ അശ്‌റഫ് പ്രഭാഷണം നടത്തും.

ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സംഘടനാ സമ്മേളനം കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. എം എ ലത്വീഫ് അധ്യക്ഷത വഹിക്കും. അഡ്വ. വി എം മുനീർ പങ്കെടുക്കും. കൈറ്റ്' ചീഫ് എക്സിക്യൂടീവ് ഓഫീസർ അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തും. കേരള ഹജ് കമിറ്റി മെമ്പർ ഡോ. ഐ പി അബ്ദുസ്സലാം, സഫീറുദ്ദീൻ, മൻസൂർ മാടമ്പാട്ട്, ശാന്തമ്മ ഫിലിപ് എന്നിവർ പ്രഭാഷണം നടത്തും.

ഉച്ചക്ക് 2 30 ന് യാത്രയയപ്പ് സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. എം എ സാദിഖ് അധ്യക്ഷത വഹിക്കും. കല്ലട്ര മാഹിൻ ഹാജി പങ്കെടുക്കും. സ്വലാഹുദ്ദീൻ മദനി, എ മുഹമ്മദ്, ഇബ്രാഹിം മുതൂർ, എം വി അലിക്കുട്ടി, പി മുസക്കുട്ടി, സി ടി മുഹമ്മദ്, സി എച് ഹംസ മാസ്റ്റർ, കെ കെ അബ്ദുൽ ജബ്ബാർ, എൻ എ സലിം ഫാറൂഖി, ഇ എ റശീദ്, ശറഫുദ്ദീൻ പാലക്കാട്, ഫൈസൽ എറണാകുളം, നൗശാദ് കോപ്പിലാൻ, പി അബ്ദുല്ലത്വീഫ്, അബൂബകർ കുട്ടി, മുഹമ്മദ് അജ്മൽ, അബ്ദുർ റശീദ് ഖാസിമി, എം പി അബ്ദുൽ ഖാദർ, മുഹമ്മദ് അൻസാരി കണ്ണൂർ, എ നിസാമുദ്ദീൻ കുഞ്ഞ് കൊല്ലം, എം കെ ബശീർ തൃശൂർ എന്നിവർ സംസാരിക്കും.

വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എൻ എ നെല്ലിക്കുന്ന് എംഎൽഎ, കെഎടിഎഫ് സംസ്ഥാന ജനറൽ സെക്രടറി ടി പി അബ്ദുൽ ഹഖ്, ട്രഷറർ മാഹിൻ ബാഖവി, അശ്‌റഫ്, യൂസുഫ് ബന്നൂർ, ഹമീദ് കുണിയ, എം എ മക്കാർ, പി മൂസക്കുട്ടി, പി പി നസീമ ടീചർ, എംടിപി ശാഹിദ്, യൂസുഫ് ആമത്തല, യഹ്യാ ഖാൻ, നൗഫൽ ഹുദവി പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Teachers, Education, Kasaragod-Municipality, Municipal Conference Hall, State, Conference, Kerala Arabic Teachers Federation, Kerala Arabic Teachers Federation 64th State Conference on March 10,11,12 at Kasargod Municipal Town Hall.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia