കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് പി കരുണാകരന്‍ എം പി
Sep 3, 2017, 19:39 IST
കാസര്‍കോട്: (www.kasargodvartha.com 03.09.2017) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എട്ടാമത്തെ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്ത് ഈ മാസം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പി കരുണാകരന്‍ എം പി പ്രസ്താവനയില്‍ അറിയിച്ചു. ഇതിനോടകം തന്നെ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍, കാസര്‍കോട് - രണ്ട്, കാഞ്ഞങ്ങാട് - ഒന്ന്, പയ്യന്നൂര്‍ അടാട്ട്- ഒന്ന്, പെരിങ്ങോം- ഒന്ന്, ഏഴിമല- ഒന്ന്, മാങ്ങാട്ട് പറമ്പ്- ഒന്ന് എന്നിങ്ങനെ ഏഴ് കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
നീലേശ്വരത്ത് പ്രത്യേകമായി കേന്ദ്രീയ വിദ്യാലയം വേണമെന്ന എം പിയുടെ ആവശ്യപ്രകാരമാണ് ഇത് അനുവദിച്ചത്. നീലേശ്വരം മുനിസിപ്പാലിറ്റിയും നാട്ടുകാരും ചേര്‍ന്ന് കടിഞ്ഞിമൂല സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രീയ വിദ്യാലയത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി എം പി ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കും.
നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി പാലാത്തടത്ത് പ്രത്യേകം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഇതിനോടകം ഗവണ്‍മെന്റ് കേന്ദ്രീയ വിദ്യാലയത്തിന് നല്‍കി കഴിഞ്ഞു. ചുരുങ്ങിയ വിലയ്ക്ക് സ്ഥലം നല്‍കുവാന്‍ തയ്യാറായ സംസ്ഥാന സര്‍ക്കാരിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം പി അറിയിച്ചു. ഇന്ത്യയില്‍ തന്നെ ഇത്രയും കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് മണ്ഡലം വേറെ ഉണ്ടാവില്ലെന്നും എം പി പറഞ്ഞു. ഈ പ്രാവശ്യം കോന്നിയിലും നീലേശ്വരത്തുമാണ് കേന്ദ്രീയ വിദ്യാലയം അനുവദിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, P Karunakaran-MP, Education, Nileshwaram, Central School.