city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീം എന്‍ട്രന്‍സ് പരീക്ഷയില്‍ എന്‍ജിനീയറിങില്‍ കാസര്‍കോട് ജില്ലയില്‍ അതുല്‍ അഖിലേഷിന് ഒന്നാം റാങ്ക്

കാസര്‍കോട്: (www.kasargodvartha.com 07.10.2021) 2021 ലെ കീം എന്‍ട്രന്‍സ് പരീക്ഷയില്‍ എന്‍ജിനീയറിങില്‍ ഉദുമയിലെ അതുല്‍ അഖിലേഷിന് കാസര്‍കോട് ജില്ലയില്‍ ഒന്നാം റാങ്ക്. പരീക്ഷാ ഫലവും റാങ്ക് ജേതാക്കളെയും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
      
കീം എന്‍ട്രന്‍സ് പരീക്ഷയില്‍ എന്‍ജിനീയറിങില്‍ കാസര്‍കോട് ജില്ലയില്‍ അതുല്‍ അഖിലേഷിന് ഒന്നാം റാങ്ക്

ഉദുമ ഹൈദര്‍ വളപ്പ് കുടുംബാംഗമായ അല്‍ ഐന്‍ പ്രവാസി അഖിലേഷ് - അല്‍ ഐന്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ അധ്യാപിക റീന അഖിലേഷ് ദമ്പതികളുടെ മകനാണ് അതുൽ അഖിലേഷ്. സംസ്ഥാന തലത്തില്‍ 252-ാം റാങ്കോടെയായിരുന്നു അതുലിന്റെ നേട്ടം. പ്ലസ്ടു മാര്‍കും എന്‍ട്രന്‍സ് മാര്‍കും സംയോജിപ്പിച്ചാണ് റാങ്ക് നിര്‍ണയിച്ചത്. ഇതില്‍ 600 ല്‍ 525 മാര്‍ക് നേടിയാണ് അതുല്‍ മികവ് തെളിയിച്ചത്.

എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെ അല്‍ ഐന്‍ ഇന്‍ഡ്യന്‍ സ്‌കൂളിലായിരുന്നു അതുലിന്റെ പഠനം. യു എ ഇ ഗവണ്‍മെന്റ് നല്‍കുന്ന ഹംദാന്‍ അവാര്‍ഡ് നേടിയ ആദ്യത്തെ കാസര്‍കോട്ടുകാരന്‍ കൂടിയാണ്. പഠ്യേതര മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നൃത്തം, ക്രികെറ്റ്, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലും മികവ് പുലര്‍ത്തിയിട്ടുണ്ട്.

കോചിങ്ങിന് പോവാതെ തന്നെ സ്വന്തമായി കഠിനാധ്വാനത്തിലൂടെയായിരുന്നു അതുല്‍ നേട്ടം കൈവരിച്ചത്. റാങ്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കെമികല്‍ എന്‍ജിനീയറിങില്‍ ഡോക്ടറേറ്റ് നേടണമെന്നാണ് ആഗ്രഹമെന്നും അതുല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇന്‍ഡ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അമല്‍ അഖിലേഷ് സഹോദരനാണ്.

Keywords: News, Kerala, Kasaragod, Education, Entrance Exam, Examination, District, Rank, Student, Plus-two, School, UAE, Dubai, India, KEAM 2021 Exam; Atul Akhilesh ranks first in Kasaragod district in engineering .
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia