കേരള ബ്ലോക്ക്ചെയ്ന്‍ അക്കാദമിക്ക് ലിനക്സ് ഹൈപ്പര്‍ലജര്‍ അംഗത്വം
Apr 1, 2018, 14:08 IST
തിരുവനന്തപുരം: (www.kasargodvartha.com 01.04.2018) സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഗവേഷണ-പഠന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്-കേരള(ഐഐഐടിഎം-കെ)യുടെ കീഴിലുള്ള കേരള ബ്ലോക്ക് ചെയ്ന്‍ അക്കാദമി(കെബിഎ)ക്ക് ലിനക്സ് ഫൗണ്ടേഷന്‍റെ ഹൈപ്പര്‍ലജര്‍ പദ്ധതിയില്‍ അംഗത്വം. ലിനക്സ് ഹൈപ്പര്‍ലജര്‍ പദ്ധതിയില്‍ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനമാണ് കെബിഎ.
വിവിധമേഖലകളില്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യാമുന്നേറ്റം ലക്ഷ്യമിട്ടുള്ള സ്വതന്ത്ര സംയുക്ത സംരംഭമാണ് ഹൈപ്പര്‍ലജര്‍. ഹൈപ്പര്‍ലജര്‍ ലോകത്ത് കേംബ്രിജ് സര്‍വകലാശാലയുടെ സെന്‍റര്‍ ഫോര്‍ ഓള്‍ട്ടര്‍നേറ്റിവ് ഫൈനാന്‍സിനൊപ്പം അസോഷ്യേറ്റ് അംഗത്വം എന്ന ബഹുമതിക്ക് അര്‍ഹമായിരിക്കുകയാണ് കെബിഎ.
എന്‍റര്‍പ്രൈസ് നിലവാരമുള്ള ലെജര്‍ ചട്ടക്കൂടുകളും കോഡ് ബേസുകളും സൃഷ്ടിച്ച് ബിസിനസ് ഇടപാടുകള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ ശക്തവും വിപണി ബന്ധിതവുമായ ആപ്ലിക്കേഷനുകള്‍, ഹാര്‍ഡ്വെയര്‍ സംവിധാനങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ സ്ഥാപനങ്ങളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് ഹൈപ്പര്‍ലെജര്‍ പ്രവര്‍ത്തനം.
ധനകാര്യം, ബാങ്കിങ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്(ഐഒടി), വിതരണ ശൃംഖല, നിര്‍മാണം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പ്രമുഖരുടെ ആഗോള ശൃംഖല കൂടിയാണ് ഹൈപ്പര്‍ലജര്‍. ആഗോളാടിസ്ഥാനത്തില്‍ 14 പ്രമുഖ സ്ഥാപനങ്ങള്‍ കൂടി പൊതു അംഗത്വം നേടിയതോടെ 25 രാജ്യങ്ങളിലായി 231 സ്ഥാപനങ്ങളുടെ സമൂഹമായി സംരംഭമായി ഹൈപ്പര്‍ലജര്‍ വളര്‍ന്നിട്ടുണ്‍ണ്ട്. ലിനക്സ് ഫൗണ്ടേഷന്‍റെ കീഴിലുള്ള എഴുപതിലേറെ സ്വതന്ത്ര സ്ഥാപനങ്ങളില്‍ ഏറ്റവും വളര്‍ച്ചാവേഗം ഹൈപ്പര്‍ലജറിനാണ്.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമായ കേരള ബ്ലോക്ചെയിന്‍ അക്കാദമി ഐഐഐടിഎം-കെയുടെയും ആഗോള ബ്ലോക്ചെയിന്‍ എജ്യൂക്കേഷന്‍ നെറ്റ്വര്‍ക്കി(ബെന്‍)ന്‍റെയും സംയുക്ത സംരംഭമാണ്. ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ പൊതുനډയ്ക്കും മനുഷ്യശേഷി വികസനത്തിനും വിപ്ലവകരമായ നൂതന ത്വത്തിനും സംരംഭകത്വത്തിനും പ്രയോജനപ്പെടുത്തുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Top-Headlines, Thiruvananthapuram, Education, KBA becomes, First Indian academy, Hyperledger membership, KBA becomes first Indian academy to get Hyperledger membership.