ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ സര്‍കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെ എ ടി എഫ്; അറബി ഭാഷ അധ്യാപകരുടെ സേവനം മാതൃകാപരമെന്ന് മന്ത്രി വി ശിവൻ കുട്ടി
Mar 12, 2022, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 12.03.2022) കേന്ദ്ര സര്‍കാര്‍ നിര്‍ദേശിച്ച ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള അറബിക് ടീചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) സംസ്ഥാന സമ്മേളനം സര്‍കാറിനോടവശ്യപ്പെട്ടു. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന പ്രതിലോമ നിര്‍ദേശങ്ങള്‍ അടങ്ങിയ 'എന്‍ ഇ പി കേരളം നേടിയെടുത്ത വിദ്യാഭ്യാസ മുന്നേറ്റത്തെ തകര്‍ക്കുന്നതാണ്. നമ്മുടെ രാജ്യത്തിന്റെയും വിശിഷ്യ കേരളത്തിന്റെയും സമ്പദ് ഘടനയെ പിടിച്ച് നിര്‍ത്തുന്നതും ഐക്യരാഷ്ട്രസഭ അംഗീകരിച്ച ആറ് ഭാഷകളില്‍ ഒന്നും ഇൻഗ്ലിഷ് കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ വിനിമയം ചെയ്യുന്നതുമായ അറബിക് ഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കുന്ന പ്രസ്തുത വിദ്യാഭ്യാസ നയം കേരളത്തിന്റെ വിദ്യാഭ്യാസ പരമ്പര്യത്തെ തകര്‍ക്കും.
ഇൻഡ്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന പ്രത്യേകതക്ക് കോട്ടം തട്ടുന്ന നീക്കങ്ങളാണ് ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വസ്ത്ര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നതും, അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന പ്രവര്‍ത്തനമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ബഹുസ്വരത തകര്‍ക്കുന്ന തരത്തില്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന നയങ്ങളിലും തീരുമാനങ്ങളിലും സംസ്ഥാന സമ്മേളനം ആശങ്ക രേഖപ്പെടുത്തി.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് അറബി ഭാഷ അധ്യാപകരുടെ സേവനം മാതൃകാപരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.
കാസർകോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് അറബി ഭാഷ അധ്യാപകരുടെ സേവനം മാതൃകാപരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. 'ബഹുസ്വരത രാഷ്ട്ര നന്മയ്ക്ക്' എന്ന പ്രമേയവുമായി കെഎടിഎഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് പ്രതിസന്ധി കാലത്ത് വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതിന് തയാറാക്കിയ ഫസ്റ്റ് ബെല്‍ ഉള്‍പെടെയുള്ള സംവിധാനങ്ങളില്‍ അറബി ഭാഷ അധ്യാപകരുടെ പഠന രീതി ഏറെ മികച്ചു നിന്നിരുന്നു. ഭാഷ അധ്യാപകരുടെ സേവനം വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജോലി സംബന്ധമായും മറ്റും ഏറെ ഉപകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി പി നസീമ അധ്യക്ഷയായി. പി മുജീബ് റഹ്‌മാൻ, എം കെ അലി, അബൂബകര്‍ കണ്ണൂര്‍, ശൗഖത് മലപ്പുറം, ആമിന പാലക്കാട്, വി പി താജുദ്ദീന്‍, യൂസഫ് ആമത്തല, യഹ്‌യാ ഖാന്‍, അബ്ദുർ റഹ്‌മാൻ അമാന്‍ സംസാരിച്ചു.
പാണക്കാട് ഹൈദരലി തങ്ങൾ സർവ മത സൗഹാർദത്തിന്റെ അംബാസിഡറെന്ന് സി ടി അഹ്‌മദ് അലി
കാസർകോട്: കേരളത്തിന്റെ മതമൈത്രിക്കും സൗഹാർദത്തിനും ഒട്ടനേകം സംഭാവനകൾ ചെയ്ത മഹത് വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി തങ്ങളെന്നും സർവ മത സൗഹാർദത്തിന്റെ അംബാസിഡറായിരുന്നു അദ്ദേഹമെന്നും സി ടി അഹ്‌മദ് അലി പറഞ്ഞു. കെ എ ടി എഫ് സംഘടിപ്പിച്ച പാണക്കാട് ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ: ഹുസൈൻ മടവൂർ മുഖ്യാതിഥിയായി. കെ മോയിൻ കുട്ടി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മൂസാ ബി ചെർക്കള, എ എം കടവത്ത്, കെ എം ബശീർ, അഡ്വ. വി എം മുനീർ, അബ്ബാസ് ബീഗം, എ അഹ്‌മദ് ഹാജി, പി കെ ഹസൈനാർ, മാഹിൻ മുണ്ടക്കെ, എം എ മക്കാർ, എം കെ അലി, ഇബ്രാഹിം മുതൂർ, പി മൂസക്കുട്ടി, ടി പി. അബ്ദുൽ ഹഖ്, മാഹിൻ ബാഖവി, പി പി നസീമ, ബീഫാത്വിമ ഇബ്രാഹിം, സുഫൈജ അബൂബകർ, ബി എസ്. സൈനുദ്ദീൻ, ലത്വീഫ് പാണലം, എം എ ലത്വീഫ് എന്നിവർ പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Conference, Minister, KATF, Government, Education, Teachers, Arabic, India, State, KATF urges govt to be vigilant in implementing national education policy.
< !- START disable copy paste -->